തിരുവനന്തപുരം: രണ്ടു മാസത്തെ മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും അറിവിെൻറ ആരവങ്ങളുയർന്നു. പ്രവേശനോത്സവത്തോടെയാണ് സ്കൂളുകൾ തുറന്നത ്. സംസ്ഥാനതല പ്രവേശനോത്സവം തൃശൂർ ചെമ്പൂച്ചിറ ഗവ.എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പി ണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മധുരം വിതരണം ചെയ്തും സ്കൂൾ അങ്കണവും ക്ലാസ് മുറി കളും അലങ്കരിച്ചുമാണ് നവാഗതരെ അക്ഷരലോകത്തേക്ക് എതിരേറ്റത്. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലായി 45 ലക്ഷത്തോളം പേരാണ് വ്യാഴാഴ്ച പള്ളിക്കൂടമുറ്റത്തെത്തിയത്. ഇതിൽ മൂന്നര ലക്ഷത്തോളം പേർ ഒന്നാം ക്ലാസിൽ നവാഗതരായി എത്തിയവരാണ്. കുട്ടികളുടെ യഥാർഥ കണക്കെടുപ്പ് ആറാം പ്രവൃത്തി ദിവസമായ അടുത്ത വ്യാഴാഴ്ച നടക്കും. ഒന്നാം ക്ലാസിന് പുറമെ മറ്റ് ക്ലാസുകളിലും ഇത്തവണ വിദ്യാർഥികൾ കൂടുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ അധ്യയന വർഷാരംഭം തുടങ്ങുന്നത്.
ഒന്ന് മുതൽ 12 വരെയുള്ള സ്കൂൾ വിദ്യാഭ്യാസെത്ത ഒരു കുടക്കീഴിൽ കൊണ്ടുവന്ന ശേഷമാണ് ഇത്തവണ സ്കൂളുകൾ തുറക്കുന്നത്. പൊതുവിദ്യാഭ്യാസ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ എന്നിങ്ങനെയുള്ള മൂന്ന് ഡയറക്ടറേറ്റുകൾ ഡയറക്ടറേറ്റ് ഒാഫ് ജനറൽ എജുക്കേഷൻ (ഡി.ജി.ഇ) രൂപവത്കരിച്ചാണ് ലയിപ്പിച്ചത്. ഹൈസ്കൂളും ഹയർ സെക്കൻഡറിയും ഒന്നിച്ച് പ്രവർത്തിക്കുന്നിടത്ത് പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയാക്കുകയും ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലാക്കുകയും ചെയ്തിട്ടുണ്ട്. ലയനത്തിനെതിരെ ഹയർ സെക്കൻഡറി അധ്യാപക സംഘടനകൾ ഒന്നടങ്കവും ഹൈസ്കൂൾ, പ്രൈമറിതലങ്ങളിലെ പ്രതിപക്ഷ സംഘടനകളും സമരരംഗത്താണ്. ഹയർസെക്കൻഡറി അധ്യാപകർ കറുത്ത ബാഡ്ജ് ധരിച്ച് സ്കൂളുകളിൽ എത്തുകയും പ്രവേശനോത്സവ പരിപാടികൾ ബഹിഷ്ക്കരിക്കുകയും ചെയ്തു.
സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലതല പ്രവേശനോത്സവ പരിപാടികൾ ബഹിഷ്കരിച്ചു. സ്കൂൾ വിദ്യാഭ്യാസ ലയനത്തിന് ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിേപ്പാർട്ട് ചർച്ചയില്ലാതെ ധിറുതിപ്പെട്ട് നടപ്പാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.എൽ.എമാരും എം.പിമാരും സംസ്ഥാനത്താകെ പ്രവേശനോത്സവ പരിപാടികൾ ബഹിഷ്കരിച്ചു.
യു.ഡി.എഫ് നേതൃത്വത്തിൽ ജില്ല കേന്ദ്രങ്ങളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സുകളും വ്യാഴാഴ്ച സംഘടിപ്പിച്ചു. ലയനത്തിനെതിരെ 20ന് സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ നിയമസഭ മാർച്ചും നടക്കും. ഹയർ സെക്കൻഡറി അധ്യാപകർ സ്കൂളിൽ അധ്യാപനം ഒഴികെയുള്ള മറ്റ് ഒാഫിസ് ജോലികളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.