സ്‌കൂളിനു പുറത്ത് പഠനാന്തരീക്ഷം മെച്ചമാക്കാൻ പദ്ധതി വേണം -മന്ത്രി തോമസ് ഐസക്

ആലപ്പുഴ: വിദ്യാഭ്യാസ മേഖലയിൽ ഇന്നും തീരദേശത്തി​േൻറത് പിന്നാക്കാവസ്ഥയാണെന്നും സ്‌കൂളിനുപുറത്ത് പഠനാന്തരീക്ഷം മെച്ചമാക്കാൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്​ ഉൾ​െപ്പടെയുള്ള പദ്ധതി ആവിഷ്‌കരിക്കണമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മികച്ച നിലവാരം കണ്ടെത്തിയവരെ ആദരിക്കുന്നതിനൊപ്പം അവരെ മാതൃകയാക്കി പുതിയ തലമുറക്ക്​ വളരാനുള്ള അവസരവും നമ്മൾ സൃഷ്​ടിക്കണം. വിദ്യാഭ്യാസത്തി​​​​െൻറ അതിരുകൾക്കപ്പുറത്തേക്ക്​ ഓരോരുത്ത​െരയും നയിക്കാൻ പാകത്തിലുള്ള അന്തരീക്ഷം സൃഷ്​ടിക്കുന്നതിനാകണം ഊന്നലെന്നും മന്ത്രി പറഞ്ഞു.

ഇന്നത്തെ സമൂഹത്തിൽ രണ്ടുതലമുറക്ക്​ മുമ്പുള്ള തൊഴിലല്ല പലരും പിന്തുടരുന്നത്. എന്നാൽ, മത്സ്യമേഖലയിൽ ഇന്നും സ്ഥിതി അതുതന്നെയാണ്. ഇത് ഈ സമൂഹത്തി​​​​െൻറ പിന്നാക്കാവസ്ഥക്ക്​ കാരണമായിട്ടുണ്ട്. മികച്ച വിദ്യാഭ്യാസം നൽകുകയെന്നതാണ് പുതിയ തലമുറക്കുള്ള മോചനമാർഗം. ഇതിനാവശ്യമായ പദ്ധതികൾ ബോർഡും മത്സ്യഫെഡും ആവിഷ്‌കരിക്കണം. തീരദേശത്തുൾ​െപ്പടെയുള്ള സ്‌കൂളുടെ ഭൗതികസാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിവരുകയാണ്.

എന്നാൽ, ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് സ്‌കൂളിനുവെളിയിലാണ്. ഇതിന്​ സാഹചര്യമൊരുക്കുകയാണ് ഇന്നി​​​​െൻറ ആവശ്യം. സ്‌കൂളിൽ മാത്രമല്ല, വീട്ടിലിരുന്നും പഠിക്കാനുള്ള സാഹചര്യമൊരുക്കിയാലേ സ്ഥിതി മെച്ചപ്പെടൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്​ സംഘടിപ്പിച്ച വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ്​ വിതരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - School Students Minister Thomas Issac -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.