തിരുവനന്തപുരം: സ്കൂൾ പ്രവൃത്തി സമയം ഹയർസെക്കൻഡറി സ്കൂളുകളിലേതിന് സമാനമാക്കണമെന്ന നിർദേശം ശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാറിെൻറ പരിഗണനക്ക് വിടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) യോഗം തീരുമാനിച്ചു. ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ തുടങ്ങുന്ന സമയം ഹയർസെക്കൻഡറിക്ക് തുല്യമായരീതിയിൽ രാവിലെ ഒമ്പതിനാക്കണമെന്ന ബാലാവകാശ കമീഷൻ നിർദേശമാണ് യോഗത്തിെൻറ പരിഗണനക്കുവന്നത്.
നയപരമായി സർക്കാർ തീരുമാനമെടുക്കേണ്ട വിഷയമാണിതെന്നും ഇക്കാര്യത്തിൽ ക്യു.െഎ.പി തീരുമാനമെടുക്കരുതെന്നും അധ്യാപക സംഘടന പ്രതിനിധികൾ നിലപാടെടുത്തു. രാവിലെ ഒമ്പതിന് പ്രൈമറിതലത്തിൽ ക്ലാസുകൾ തുടങ്ങുന്നത് മദ്രസ വിദ്യാഭ്യാസത്തെവരെ ബാധിക്കുമെന്ന് അധ്യാപക സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് വിഷയം സർക്കാറിെൻറ പരിഗണനക്ക് വിടാൻ തീരുമാനിച്ചത്. നിലവിൽ ഹയർസെക്കൻഡറി ക്ലാസുകൾ രാവിലെ ഒമ്പതിനും ഒന്ന് മുതൽ പത്ത് വരെ ക്ലാസുകൾ പത്തിനും ആണ് തുടങ്ങുന്നത്. സ്കൂളുകളിൽ രണ്ട് വിഭാഗത്തിനുമായി ബെൽ മുഴങ്ങുന്നത് ഒേട്ടറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ബാലാവകാശ കമീഷെൻറ നിർദേശം.
ശിശുക്ഷേമസമിതിയുടെ സ്റ്റാമ്പ് വിൽപനക്ക് സ്കൂളുകളിൽ അനുമതി നൽകണമെന്ന ആവശ്യം ക്യു.െഎ.പി യോഗം തള്ളി. എട്ടാം ക്ലാസ് വരെ വിദ്യാർഥികളിൽനിന്ന് പിരിവുകൾ പാടില്ലെന്ന് വിദ്യാഭ്യാസ അവകാശനിയമം വ്യവസ്ഥ ചെയ്യുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സ്കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യാൻ ആവശ്യമായ എൽ.പി.ജിക്ക് എസ്.എസ്.എ സ്കൂൾ ഗ്രാൻറായി അനുവദിക്കുന്ന 5000 രൂപയിൽനിന്ന് വിനിയോഗിക്കും. സർക്കാർ സ്കൂളുകളിലേക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.