സ്കൂൾ യാത്ര; വിദ്യാവാഹൻ ആപ്​ നിഷ്കർഷിച്ച്​ മോട്ടോർ വാഹനവകുപ്പ്​

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​​ത​ന്നെ നി​രീ​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വി​ദ്യ​വാ​ഹ​ൻ ആ​പ് നി​ഷ്​​ക​ർ​ഷി​ച്ച്​ വീ​ണ്ടും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ക്ക​മി​ട്ടി​രു​ന്നെ​ങ്കി​ലും പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​പു​മാ​യി വീ​ണ്ടും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ സ്‌​കൂ​ൾ ബ​സു​ക​ളെ​യും ജി.​പി.​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്റെ സോ​ഫ്റ്റ്​​വെ​യ​ർ മു​ഖേ​ന​യാ​ണ്​ ആ​പി​ന്റെ പ്ര​വ​ർ​ത്ത​നം.

സ്​​കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ത​ത്സ​മ​യ വി​വ​ര​മാ​ണ്​ ആ​പ്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ ഫോ​ണി​ലെ​ത്തി​ക്കു​ന്ന​ത്. സ്‌​കൂ​ൾ ബ​സി​ൽ ജി.​പി.​എ​സ് യ​ന്ത്ര​ങ്ങ​ൾ ഘ​ടി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ര​ണ്ടു​വ​ർ​ഷം മു​മ്പു​ത​ന്നെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. സ്‌​കൂ​ൾ തു​റ​ക്കും മു​മ്പു​ള്ള പ​രി​ശോ​ധ​ന​യി​ലും ജി.​പി.​എ​സ് യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ച്ചി​രു​ന്നു. 

മൊ​ബൈ​ൽ ആ​പ്​ ഉ​പ​യോ​ഗം ഇ​ങ്ങ​നെ

• പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന്​ വി​ദ്യാ വാ​ഹ​ൻ ആ​പ് സൗ​ജ​ന്യ​മാ​യി ഡൗ​ൺ ചെ​യ്യാം.

• വി​ദ്യാ​ല​യ അ​ധി​കൃ​ത​രാ​ണ്​ മൊ​ബൈ​ൽ ന​മ്പ​ർ വി​ദ്യാ​വാ​ഹ​ൻ ആ​പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ത​രേ​ണ്ട​ത്

• സ്‌​കൂ​ളി​ൽ ന​ൽ​കി​യ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഒ.​ടി.​പി ന​മ്പ​ർ ന​ൽ​കി ലോ​ഗി​ൻ ചെ​യ്യാം.

• ഹോം ​പേ​ജി​ൽ ര​ക്ഷാ​ക​ർ​ത്താ​വി​ന്റെ ഫോ​ൺ ന​മ്പ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​ട്ടി​ക കാ​ണാം.

• അ​തി​ൽ വാ​ഹ​ന​ത്തി​ന്റെ പേ​രി​ന് നേ​രെ​യു​ള്ള ലൊ​ക്കേ​റ്റ് ബ​ട്ട​ണി​ൽ ക്ലി​ക് ചെ​യ്താ​ൽ വാ​ഹ​ന​ത്തെ ‘മാ​പ്പി’​ൽ പി​ന്തു​ട​രാ​നാ​കും.

• ഒ​രു ര​ക്ഷാ​ക​ർ​ത്താ​വിന്റെ മൊ​ബൈ​ൽ ന​മ്പ​ർ ഒ​ന്നി​ല​ധി​കം വാ​ഹ​ന​വു​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ാൻ വി​ദ്യാ​ല​യ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കും.

• വാ​ഹ​ന​ത്തി​ന്റെ ത​ത്സ​മ​യ വി​വ​രം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും ല​ഭി​ക്കും.

• ആ​പി​ലൂ​ടെ ത​ന്നെ വാ​ഹ​ന​ത്തി​നു​ള്ളി​ലെ ഡ്രൈ​വ​ർ, സ​ഹാ​യി, സ്കൂ​ൾ അ​ധി​കാ​രി എ​ന്നി​വ​രെ ഫോ​ണി​ൽ വി​ളി​ക്കാം.

Tags:    
News Summary - school trip; Vidyavahan App approved by Motor Vehicle Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.