കേരളത്തിലെ സ്കൂൾ കലോത്സവത്തിന് സമാനമായി ഗൾഫിലും കലോത്സവത്തെക്കുറിച്ചുള്ള ചർച്ച നടക്കുന്നുണ്ടെന്ന് മുൻ സ്പീക്കറും നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണൻ. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഡിൽ ഈസ്റ്റ് കലോത്സവം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
നോർക്കയെ എങ്ങനെ അന്താരാഷ്ട്ര തലത്തിൽ മലയാളികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന വേദിയാക്കി മാറ്റാം എന്ന തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. മലയാള മിഷനുമായി ചേർന്നുകൊണ്ട് ലോകത്താകമാനമുള്ള ഭാഷാപരമായ സത്വത്തെ ഉയർത്തിക്കൊണ്ടുവരുമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.