കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ കേസിലെ നാലു പ്രതികൾക്ക് പൊലീസ് നോട്ടീസ് നൽകി. അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായാണ് നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം മെഡിക്കൽ അസി. കമീഷണർ കെ. സുദർശൻ മുമ്പാകെ ഹാജരാവണമെന്നാണ് കേസിൽ പ്രതിചേർക്കപ്പെട്ട രണ്ട് ഡോക്ടർമാരോടും നഴ്സുമാരോടും നിർദേശിച്ചിരിക്കുന്നത്. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ, ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളജിൽ അസി. പ്രഫസറായ ഡോ. സി.കെ. രമേശൻ, കോട്ടയം മാതാ ഹോസ്പിറ്റൽ ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. എം. ഷഹന, മെഡിക്കൽ കോളജ് ഐ.എം.സി.എച്ചിലെ നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് കേസിൽ പ്രതിചേർത്തിരുന്നു. അതിനിടെ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.