തിരുവല്ല: ബാങ്കിന് മുന്നില്‍ താക്കോലിട്ട് വച്ചിരുന്ന സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നു. സ്‌കൂട്ടറിന്റെ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന 1.70 ലക്ഷം രൂപയും നഷ്ടമായി. പൊടിയാടി ചിറപ്പറമ്പില്‍ തോമസ് ഏബ്രഹാമിന്റെ സ്‌കൂട്ടറും പണവുമാണ് നഷ്ടമായത്.
തിങ്കളാഴ്ച ഉച്ചക്ക് 12.20 ന് പൊടിയാടി ജങ്ഷനിലെ കാനറാ ബാങ്കിന് മുന്നിലാണ് മോഷണം നടന്നത്. സഹകരണ ബാങ്കിലുള്ള വായ്പ തിരിച്ചടക്കുന്നതിന് വേണ്ടി പണയം വച്ചും സഹോദരനില്‍ നിന്ന് കടം വാങ്ങിയുമാണ് 1.70 ലക്ഷം രൂപയുമായി ഷാജി സ്‌കൂട്ടറില്‍ വന്നത്. കാനറാ ബാങ്കിലേക്ക് കയറിപ്പോയ മകനെ തെരക്കി ഷാജിയും അകത്തേക്ക് ചെന്നു. ഒരു മിനുട്ടിനുള്ളില്‍ മടങ്ങി വരാമെന്ന് കരുതി സ്‌കൂട്ടറില്‍ തന്നെ ഹെല്‍മറ്റും താക്കോലുമിട്ടിരുന്നു.
മകനെയും വിളിച്ച് പുറത്തേക്കിറങ്ങി വന്നപ്പോഴാണ് ഷാജി സ്‌കൂട്ടര്‍ മോഷണം പോയ വിവരം അറിഞ്ഞത്. പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ കടയിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.