കോഴിക്കോട്: മഹാരാജാസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം കാടടച്ച കുപ്രചരണം നടത്തുകയാണെന്ന് എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി. യഥാർത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം സി.പി.എമ്മിെൻറ രാഷ്ട്രീയ താൽപര്യം നടക്കുന്നതായി മജീദ് ഫൈസി ആരോപിച്ചു. കുപ്രചരണങ്ങൾക്കെതിരെ ജൂലൈ 20 മുതൽ ആഗസ്ത് 20 വരെ ‘ബഹുജൻ രാഷ്ട്രീയത്തെ തകർക്കാനാവില്ല’ എന്ന തലക്കെട്ടിൽ പ്രചരണം മജീദ് ഫൈസി പറഞ്ഞു.
അതേസമയം അഭിമന്യൂ വധവുമായി ബന്ധപ്പെട്ട് രണ്ട് പേർകൂടി ഇന്ന് പിടിയിലായി. നിസാർ, അനൂപ് സഹദ് എന്നിവരാണ് പിടിയിലായത്. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വടുതല സ്വദേശികളായ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകർ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ഷിറാസ്, ഷാജഹാൻ എന്നിവരാണ് പിടിയിലായത്.
അഭിമന്യുവധം: രണ്ടുപേർകൂടി അറസ്റ്റിൽ
ആലപ്പുഴയിൽ രണ്ടുപേർ കസ്റ്റഡിയിൽ
കൊച്ചി/ആലപ്പുഴ: മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദവിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകർകൂടി കൊച്ചിയിൽ അറസ്റ്റിൽ. ഇതോടെ മൊത്തം അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. രണ്ടുപേരെ ആലപ്പുഴയിൽനിന്ന് വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഗൂഢാലോചനയിൽ പെങ്കടുത്ത വെണ്ണല സ്വദേശി അനൂപ്, പ്രതികൾ രക്ഷപ്പെട്ട കാറിെൻറ ഉടമ നിസാർ കരുവേലിപ്പടി എന്നിവരാണ് വ്യാഴാഴ്ച കൊച്ചിയിൽ അറസ്റ്റിലായത്. ആക്രമികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാണാവള്ളി സ്വദേശിയായ പോപുലർ ഫ്രണ്ട് ആലപ്പുഴ ജില്ല സെക്രട്ടറി ഷിറാസ് സലീം, അരൂക്കുറ്റി വടുതല സ്വദേശി ഷാജഹാൻ എന്നിവരെയാണ് ആലപ്പുഴയിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
ഷിറാസിെൻറയും ഷാജഹാെൻറയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ സീഡികൾ, ലാപ്ടോപ്പുകൾ, ലഘുലേഖ എന്നിവ കണ്ടെടുത്തതായും െപാലീസ് പറഞ്ഞു. വീട്ടിൽനിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഷിറാസ് സലീമിെൻറ വടുതല ജങ്ഷനിലെ മെഡിക്കൽ ലാബിൽ പൊലീസ് റെയ്ഡ് നടത്തി. രാവിലെ ആരംഭിച്ച പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്. ഇരുവരെയും ആലപ്പുഴ ക്രൈംബ്രാഞ്ച് ഒാഫിസിലെത്തിച്ച് രാവിലെ വിശദമായി ചോദ്യം ചെയ്തിരുന്നു. അഭിമന്യുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് നേരേത്ത ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സംഭവവുമായി നേരിട്ട് ബന്ധമുള്ള പ്രധാന പ്രതികളെ പിടികൂടാനായിട്ടില്ല.
നേരത്തേ അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം വ്യാഴാഴ്ച ഹാജരാക്കിയ കോട്ടയം കങ്ങഴ പത്തനാട് ചിറക്കൽ വീട്ടിൽ ബിലാൽ സജി (19), പത്തനംതിട്ട കോട്ടാങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടിൽ വീട്ടിൽ റിയാസ് ഹുസൈൻ (37)എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ഇൗ മാസം 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.