വേങ്ങര: എം.പി. സ്ഥാനം രാജിവെച്ച പി.കെ കുഞ്ഞാലികുട്ടിയുടെ നടപടിക്കെതിരെ ചക്കരക്കുടം പൊട്ടിച്ച് എസ്.ഡി.പി.ഐ പ്രതിഷേധം. ഫാഷിസത്തെ തടഞ്ഞ് നിർത്താനും, സംഘ് പരിവാർ രാഷ്ട്രീയത്തിന് എതിരെ കൂട്ടായ്മ തീർക്കാനുമെന്ന് പറഞ്ഞാണ് ലോകസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി വോട്ട് വാങ്ങി വിജയിച്ചത്.
എന്നാൽ അധികാരത്തിന്‍റെ ചക്കരക്കുടം മാത്രം ലക്ഷ്യം വെച്ച് എം.പി സ്ഥാനം രാജിവെച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നാരോപിച്ചാണ് എസ്.ഡി.പി.ഐ പ്രവർത്തകർ മലപ്പുറം ലോക സഭ മണ്ഡലത്തിലും പ്രാദേശിക തലങ്ങളിലും, കുഞ്ഞാലികുട്ടിയുടെ കരാത്തോടുള്ള വസതിക്ക് മുന്നിലും ചക്കരക്കുടങ്ങൾ പൊട്ടിച്ച് പ്രതിഷേധിച്ചത്.
വൻ പൊലീസ് സന്നാഹമായിരുന്നു പ്രതിഷേധക്കാരെ നേരിടാൻ വസതിക്ക് മുന്നിൽ നിലയുറപ്പിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് ഊരകം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പി.കെ അബൂബക്കർ, കെ.പി അഹമ്മദ് കുട്ടി, നിസാർ പാങ്ങാട്ട്, മുഹമ്മദ് റഫീഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.