കോടിയേരിയെ എൻ.​െഎ.എ ചോദ്യം ചെയ്യണം -എസ്​.ഡി.പി.​െഎ

കോഴിക്കോട്: ​​െഎ.എസി​​​െൻറ ഇന്ത്യന്‍ പതിപ്പാണ് എസ്.ഡി.പി.ഐ എന്ന പ്രസ്താവന കണക്കിലെടുത്ത് സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​നെ ചോദ്യം ചെയ്യാന്‍ എൻ.​െഎ​.എ തയാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ്​ പി. അബ്​ദുല്‍ മജീദ് ഫൈസി. അദ്ദേഹം പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കോടിയേരി തയാറാകണം.

പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകും. സമൂഹത്തില്‍ ഭയംവിതച്ച് വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിന് അവസരം സൃഷ്​ടിക്കുന്ന സി.പി.എമ്മി​​​െൻറ വിഭജന രാഷ്​ട്രീയത്തിനെതിരെയാണ് കേരളം ജാഗ്രത പാലിക്കേണ്ടതെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു. 

Tags:    
News Summary - SDPI Asks to questions Kodiyeri Balakrishnan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.