കോഴിക്കോട്: കഠ്വയിൽ കൊല്ലപ്പെട്ട എട്ട് വയസ്സുകാരിക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന ഹർത്താലിന് എസ്.ഡി.പി.െഎ നൽകിയത് ധാർമിക പിന്തുണ മാത്രമാണെന്ന് സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഘടന മുൻകൈയെടുത്ത് സംഘടിപ്പിച്ചതോ സ്പോൺസർ ചെയ്തതോ ആയിരുന്നില്ല ഹർത്താൽ. ഹർത്താലിനുപിന്നിൽ എസ്.ഡി.പി.െഎയാണെന്നു വരുത്തിത്തീർക്കുന്നത് ബി.ജെ.പിയോടുള്ള പൊതുസമൂഹത്തിെൻറ എതിർപ്പ് മറച്ചുവെക്കാനാണ്.
ഫാഷിസത്തിനെതിരെ ഇന്ത്യ മുഴുവനായി ഉയർന്നുവരുന്ന ശബ്ദങ്ങൾ ശുഭകരമാണ്. ഹർത്താലിൻ പ്രതിചേർക്കപ്പെട്ടവർക്ക് ആവശ്യമെങ്കിൽ നിയമസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കോഴിക്കോട്ട് സ്ത്രീകളും കുട്ടികളുമടക്കം പെങ്കടുക്കുന്ന റാലി സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, കെ.കെ. അബ്ദുൽ ജബ്ബാർ, ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.