കണ്ണൂർ: പാലത്തായി പീഡന കേസ് അട്ടിമറിക്കാൻ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന ആരോപണവുമായി സി.പി.എം നേതാവ് പി. ജയരാജൻ. ഈ കേസ് പ്രതിസന്ധിയിലേക്ക് നയിച്ചതിൽ ആർക്കാണ് പങ്കെന്ന് പറേയണ്ടത് എസ്.ഡി.പി.ഐയാണ്. എസ്.ഡി.പി.ഐയും ലീഗും കോൺഗ്രസും മൗദൂദിസ്റ്റുകളും പ്രതിയെ രക്ഷിക്കാൻ ആർ.എസ്.എസിനൊപ്പം നിൽക്കുകയാണെന്നും ജയരാജൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആരോപിച്ചു.
പാലത്തായി കേസ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താൻ പലരും ശ്രമിക്കുകയാണ്. പീഡനത്തിന് ഇരയായ പെൺകുട്ടി പാനൂർ പൊലീസിൽ നൽകിയ മൊഴിയിലും ചൈൽഡ്ലൈനിെൻറ തെളിവെടുപ്പിൽ നൽകിയ മൊഴിയിലും പീഡനം നടന്ന തീയതി സംബന്ധിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ, മട്ടന്നൂർ മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തിയപ്പോൾ തീയതി എങ്ങിനെ കടന്നു വന്നു എന്ന് ചർച്ച ചെയ്യണം. അതിൽ ആര് ഇടപെട്ടു എന്ന അന്വേഷണം വസ്തുതകളിലേക്ക് വെളിച്ചം വീഴ്ത്തും. ആരാണ് കുട്ടിയുടെ കുടുംബത്തിന് വഴി തെറ്റിക്കുന്ന ഉപദേശം കൊടുത്തത് എന്ന് ചിന്തിക്കണം.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂരിെൻറ ഫേസ്ബുക്ക് പോസ്റ്റിൽ ഇതിനിടയിൽ പ്രവർത്തിച്ച സംഘടനയെ കുറിച്ച് പറയുന്നുണ്ട്. എസ്.ഡി.പി.ഐ ആണത്. എസ്.ഡി.പി.ഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പെൺകുട്ടിയുടെ കുടുംബം തങ്ങളെയാണ് ബന്ധപ്പെട്ടത്, പാനൂർ സ്റ്റേഷനിൽ പരാതി കൊടുക്കാൻ തങ്ങൾ സഹായിച്ചു, മട്ടന്നൂർ കോടതിയിൽ മൊഴി കൊടുക്കാൻ പോയപ്പോൾ അവിടുത്തെ എസ്.ഡി.പി.ഐക്കാർ സഹായിച്ചു എന്നൊക്കെ പറയുന്നുണ്ട്. അപ്പോൾ ഈ കേസ് പ്രയാസത്തിലേക്ക് നയിച്ചതിൽ ആർക്കാണ് പങ്ക് എന്ന് എസ്.ഡി.പി.ഐക്കാർ പറയണമെന്ന് ജയരാജൻ ആവശ്യപ്പെടുന്നു.
പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐയും ലീഗും കോൺഗ്രസും പ്രക്ഷോഭം നടത്തിയിരുന്നു. അതേസമയം തന്നെ താൻ പ്രതിയുമായി ഫോണിൽ സംസാരിച്ചെന്നും എസ്.ഡി.പി.ഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് പറഞ്ഞു. ഒരേസമയം പ്രതിയെ അറസ്റ്റ് ചെയ്യാൻ പ്രക്ഷോഭവും സംഘ്പരിവാറുമായി ചർച്ചയും നടത്തി ആരാണ് അഡ്ജസ്റ്റ്മെൻറ് നടത്തിയത് എന്ന് എസ്.ഡി.പി.ഐ പറയണം. വരുന്ന പഞ്ചായത്ത്-മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നാല് വോട്ട് കിട്ടാനുള്ള സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ശ്രമമാണിതെന്ന് ജനം തിരിച്ചറിയണം. പാലത്തായി പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 21ന് നാട്ടുകാർ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയിൽ എസ്.ഡി.പി.ഐ ഇല്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
പ്രതിക്ക് ജാമ്യം ലഭിച്ചത് സംബന്ധിച്ച പ്രചാരണ കോലാഹലത്തിൽ ശ്രദ്ധിക്കേണ്ട കൗതുകകരമായ മറ്റൊരു കാര്യമുണ്ട്. ഒരുപക്ഷത്ത് പ്രതി നിരപരാധിയാണെന്നാണ് ആർ.എസ്.എസ് പറയുന്നത്. മറുപക്ഷത്ത് ലീഗും എസ്.ഡി.പി.ഐയും മൗദൂദിസ്റ്റുകളും പ്രതിയെ രക്ഷപ്പെടുത്താനാണ് നീക്കെമന്നും ആരോപിക്കുന്നു. രണ്ടുകൂട്ടരും പ്രതിയെ രക്ഷപ്പെടുത്താൻ കൂട്ടുനിൽക്കുകയാണ്. ധൃതി പിടിച്ച് കുറ്റപത്രം കൊടുക്കണമെന്നാണ് രണ്ട് കൂട്ടരും ആവശ്യപ്പെടുന്നത്. തുടരന്വേഷണത്തിന് സമയം വേണമെന്നാണ് പൊലീസിെൻറ ആവശ്യം. പ്രതി രക്ഷപ്പെടാതിരിക്കാനാണ് തുടരന്വേഷണത്തിന് കോടതി സമയം കൊടുത്തത്. പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടക്കണമെന്നാണ് സി.പി.എം നിലപാട്. എന്നാൽ, പഴുതുള്ള കുറ്റപത്രം ധൃതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ പ്രതിയെ രക്ഷപ്പെടുത്തണമെന്നുള്ള ഒരു പോയൻറിൽ രണ്ട് കൂട്ടരും ഒരുമിക്കുകയാണെന്ന് ജയരാജൻ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.