കടലാമ നിയന്ത്രണം : ഇന്ത്യൻ കയറ്റുമതിക്കുള്ള ഭീഷണിപരിഹരിക്കണമെന്ന് ചാൾസ് ജോർജ്

കൊച്ചി: കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ കയറ്റുമതിക്കുള്ള ഭീഷണിപരിഹരിക്കണമെന്ന് മൽസ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്. കടലാമ നിയന്ത്രവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നും ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിനെ 2019-ൽ ആരംഭിച്ച നിരോധനം അമേരിക്ക ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അമേരിക്ക ഇതിനുള്ള നീക്കം ആരംഭിച്ചതാണ്.

ഇന്ത്യയിൽ ഭൂരിപക്ഷം സ്ഥലങ്ങളിലും കടലാമ ട്രോളിങ്ങിന്റെ ഭാഗമായി പിടിക്കുന്നില്ല. കടലാകൾ കേന്ദ്രീകരിക്കുന്ന ഒറീസയിൽ അവയുടെ പ്രജനന കാലത്ത് ട്രോളിങ് നിരോധനം നടപ്പിലാക്കുന്നുണ്ട്. കേരളത്തിലെ മൽസ്യോൽപാനഘട്ടത്തിൽ ഒരിക്കൽപ്പോലും കടലാമകൾ വയലിൽ കയറുന്നതായി റിപ്പോർട്ടില്ല. അമേരിക്കയിലെ പ്രധാന ചെമ്മീൻ ഉലപാദകരുടെ സംഘടനയായ സതേൺഷ്റിംപ് അല യൻസിന്റെ സങ്കുചിത സാമ്പത്തികതാല്‌പര്യത്ൻറന്റെ ഫലമാണ് ഇപ്പോഴത്തെ നിരോധനം.

അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതി ചെയ്‌തിരുന്ന കൊച്ചിൻ ഫ്രോസൺ പോലുള്ള ചില സ്ഥാപനങ്ങൾ ഈ നിരോധനത്തെ തുടർന്ന് അടച്ചുപൂട്ടി. മറ്റുപല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഇന്ത്യയിൽ നിന്നും പ്രതിവർഷം കയറ്റുമതി ചെയ്യപ്പെടുന്ന 67,000 കോടി രൂപയുടെ മത്സ്യ ഉല്പ്‌പന്നങ്ങളിൽ 2,000 കോടി രൂപ കടലിൽ നിന്നും പിടിക്കുന്ന ചെമ്മീനിൽ നിന്നാണ് ലഭിക്കുന്നത്. ചെമ്മീൻ ഇറക്കു രതി ചെയ്യുന്ന യൂറോപ്യൻ യൂനിയനും, ജപ്പാനും, ചൈനയും അടക്കമുള്ള രാജ്യങ്ങൾ അമേരിക്കൻ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ചെമ്മീൻ 41 ശതമാനം വിലകുറച്ചാണ് എടുക്കുന്നത്.

ആന്റി ഡംപിങ്ങിന്റെ പേരിലും, ക്യാച്ച് സർട്ടിഫിക്കറ്റിന്റെ പേരിലും, ഭക്ഷണശുചി നിയമവുമായി ബന്ധപ്പെട്ടും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഉല്പന്നങ്ങൾക്ക് വിലയിടിക്കാനുള്ള ആഗോള ശ്രമങ്ങൾ ശക്തമാണ്. ഈ നീക്കങ്ങളെ ചെറുത്തുകൊണ്ട് വിപണി സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉദാസീനമായ സമീപനം തുടരുകയാണ്.

നിരോധനത്തിനുമുമ്പ് തന്നെ കൊച്ചിയിലെ സി.ഐ.എഫ്‌.ടി. എന്ന സ്ഥാപനം ട്രോൾവലകളിൽ ഘടിപ്പിക്കുന്ന കടലാമ നിർമാർജ്ജന സംവിധാനം (ടി.ഇ.ഡി) വിജയകരമായി വികസിപ്പിച്ചിരുന്നു. എന്നാൽ 2019-ൽ ഇന്ത്യയിലെത്തിയ അമേരിക്കൻ സംഘം ഇതിൽ തൃപ്‌തിരേഖപ്പെടുത്തിയില്ല. തുടർന്ന് അവർ നിർദേശിച്ച പ്രകാരമുള്ള പല പരിഷ്‌കാരങ്ങളും സിഫ്റ്റ് നടപ്പിൽ വരുത്തി. ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ അമേരിക്കൻ സംഘവും ഇന്ത്യയിലെ ഉദ്യോഗസ്ഥരും പുതിയ സംവിധാനം വലകളിൽ ഘടിപ്പിച്ച് നടത്തിയ സംയുക്ത പരിശോധനയും വിജയകരമായിരുന്നു.

ഇതിന്റെയടിസ്ഥാനത്തിൽ അമേരിക്കൻ പരിശോധകസംഘം അമേരിക്കൻ കോൺഗ്രസിൽ റിപ്പോർട്ട് ചെയ്‌ത്‌ അംഗീകരിക്കുന്നതോടെയായിരിക്കും നിരോധനം പിൻവലിക്കണം. വലകളിൽ ടർടിൽ ഈറാഡിക്കേഷൻ ഡിവൈസ് ഘടിപ്പിക്കുന്നതിന 25,000 രൂപയെങ്കിലും ചെലാക്കണം. ഇന്ത്യൻ ഉല്പ‌ന്നങ്ങളുടെ വിലയിടിക്കുന്ന നടപടികൾക്കെതിരെ ശക്തമായ നിപലാടെടുത്തുകൊണ്ട് വിപണി സംരക്ഷണനടപടികൾക്ക് കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്ന് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. 

Tags:    
News Summary - Sea turtle control: Charles George wants to address the threat to Indian exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.