ചെറായി ബീച്ചിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

കൊച്ചി: ചെറായി ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായവർക്കായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. യു.പി സ്വദേശികളായ വാഹിദ്, സെഹ്ബാൻ എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

വ്യത്യസ്ത സംഘങ്ങളിലായാണ് യുവാക്കൾ ചെറായി ബീച്ചിലെത്തിയത്. സെഹ്ബാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ്. സെഹ്ബാൻ ഉൾപ്പെടുന്ന 11 അംഗ സംഘമാണ് ബീച്ചിൽ കുളിക്കാനിറങ്ങിയത്. നാല് പേർ തിരയിൽപ്പെട്ടെങ്കിലും മൂന്ന് പേരെ രക്ഷപ്പെടുത്തി.

ഇടപ്പള്ളിയിൽ നിന്നുള്ള ആറംഗ സംഘത്തോടൊപ്പമാണ് വാഹിദ് എത്തിയത്. കുളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. കോസ്റ്റ്ഗാർഡും ഫയർഫോഴ്‌സും രാത്രിയും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെളിച്ചം ഇല്ലാത്തതിനാൽ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.


Tags:    
News Summary - search for the missing persons at Cherai Beach will continue today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.