തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നിലവിലുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് സീറ്റ് വർധിപ്പിച്ച് ഉത്തരവ്. ബിരുദകോഴ്സുകളിൽ ആകെ സീറ്റ് 70 ൽ കവിയരുതെന്ന നിബന്ധനയോടെ വർധന അനുവദിക്കും. ബിരുദാനന്തര കോഴ്സുകളിൽ സയൻസ് വിഷയങ്ങൾക്ക് 25 സീറ്റിൽ കവിയാതെ വർധനക്കാണ് അനുമതി. ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 30 സീറ്റിൽ കൂടാതെയുമാണ് വർധന അനുവദിക്കുക.
ഏതെങ്കിലും കോഴ്സുകളിൽ നിലവിൽ ഇതിൽ കൂടുതൽ സീറ്റുകളുണ്ടെങ്കിൽ അത് തുടർന്നും ലഭ്യമാക്കാം. സീറ്റ് വർധന വേണമോ എന്ന കാര്യത്തിൽ ബന്ധപ്പെട്ട കോളജുകൾക്ക് തീരുമാനമെടുക്കാം. കോളജുകളുടെ സൗകര്യമനുസരിച്ചും നിലവിലുള്ള നിയമപ്രകാരവും സർക്കാറിന് അധിക ധനബാധ്യത ഉണ്ടാകാത്ത രീതിയിലും അധിക സീറ്റുകൾ ഈ അധ്യയനവർഷംതന്നെ അനുവദിച്ച് സർവകലാശാലകൾ അലോട്ട്മെൻറിൽ ഉൾപ്പെടുത്തണമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.