ആലുവ: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീറ്റ് സംവരണം കര്‍ശനമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി.മോഹനദാസ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സീറ്റ് ലഭിക്കാതെ ദുരിത യാത്ര നടത്തേണ്ട മുതിർന്ന പൗരന്മാർക്ക് നീതിതേടി മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് കമീഷനെ സമീപിച്ചിരുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍, കെ.എസ്.ആര്‍.ടി.സി എം.ഡി എന്നിവരെയാണു എതിര്‍കക്ഷികളാക്കിയിരുന്നത്.
സംവരണ സീറ്റുകള്‍ യത്രക്കാര്‍ക്ക് മനസിലാകുന്ന രീതിയിലും കാണാവുന്ന വിധത്തിലും പ്രത്യേകം എഴുതി വക്കണമെന്ന് കമീഷെൻറ ഉത്തരവില്‍ പറയുന്നു. ഇത് കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. മോട്ടോര്‍ വാഹന നിയമപ്രകാരം സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍ ഒഴിഞ്ഞുകൊടുക്കാതെ വന്നാല്‍ പിഴ ഈടാക്കുമെന്ന കാര്യവും എഴുതി വക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.