തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മലബാറിൽ അനുഭവപ്പെടുന്ന സീറ്റ് ക്ഷാമത്തിെൻറ കണക്കെടുക്കാൻ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം. ഏകജാലക പ്രവേശനത്തിൽ ആദ്യ സപ്ലിമെൻററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം പൂർത്തിയാകുന്ന ജൂലൈ പത്തിന് വിശദമായ കണക്ക് സമർപ്പിക്കാനാണ് നിർദേശം. നേരത്തെ അപേക്ഷ സമർപ്പിച്ചവരിൽ ഇനിയും എത്രപേർക്ക് സീറ്റ് ലഭിക്കാനുണ്ടെന്ന് ഇൗ ഘട്ടത്തിൽ കണ്ടെത്താനാകുമെന്നാണ് വിദ്യാഭ്യാസവകുപ്പിെൻറ കണക്കുകൂട്ടൽ.
മുഖ്യ അലോട്ട്മെൻറുകളിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി അലോട്ട്മെൻറിനായി അപേക്ഷകൾ പുതുക്കിനൽകണം. പത്തിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. നേരത്തെ അപേക്ഷിക്കാത്തവർക്കും ഇൗ ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാം. ഇത് ലഭിക്കുേമ്പാൾ സീറ്റ് ലഭിക്കാത്തവരുടെ യഥാർഥ കണക്ക് പുറത്തുവരും. ഇതിന് അനുസൃതമായി തീരുമാനം എടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
മുഖ്യ അലോട്ട്മെൻറുകൾ കഴിഞ്ഞപ്പോൾ 805 സീറ്റുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. രണ്ടാം അലോട്ട്മെൻറിൽ പ്രവേശനം നേടാത്ത കുട്ടികളുടെതുകൂടെ ചേർത്തുള്ള സീറ്റാണ് സപ്ലിമെൻററി അലോട്ട്മെൻറിനായി ലഭ്യമാവുക. മലപ്പുറം ജില്ലയിൽ മാത്രം 80221 പേരാണ് ഏകജാലക പ്രവേശനത്തിനായി അപേക്ഷ നൽകിയത്. ഇതിൽ 39931 പേർക്ക് മാത്രമാണ് അലോട്ട്മെൻറ് ലഭിച്ചത്. ജില്ലയിൽ അവശേഷിക്കുന്നത് 21 സീറ്റുകളും പുറത്തുനിൽക്കുന്നത് 40290 വിദ്യാർഥികളുമാണ്.
എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെൻറ് േക്വാട്ട സീറ്റുകൾ, അൺഎയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾ, വി.എച്ച്.എസ്.ഇ ഉൾപ്പെടെയുള്ളവയിലെ സീറ്റുകൾ എന്നിവയിൽ പ്രവേശനംനേടിയ വിദ്യാർഥികൾ സപ്ലിമെൻററി ഘട്ടത്തിൽ അപേക്ഷകരായി ഉണ്ടാകില്ല. ഇതിന് ശേഷമുള്ള വിദ്യാർഥികളുടെ എണ്ണം പരിഗണിച്ചായിരിക്കും സർക്കാർ തീരുമാനമെടുക്കുക എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.