തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ സീറ്റില്ലാതെ എട്ടു വർഷത്തിനിടെ മലബാർ ജില്ലകളിൽനിന്ന് ഒാപൺ സ്കൂളിനെ ആശ്രയിക്കേണ്ടിവന്നത് 3,44,774 പേർക്ക്. ഇതിൽ 1,54,815 പേരും മലപ്പുറം ജില്ലയിൽനിന്നുള്ളവരാണ്. ഫീസ് നൽകി പഠിക്കേണ്ട അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റ് ചൂണ്ടിക്കാട്ടി മുഴുവൻ വിദ്യാർഥികൾക്കും സീറ്റുണ്ടെന്ന് സർക്കാർ വാദിക്കുേമ്പാഴാണ് ഇൗ കണക്ക് പുറത്തുവന്നത്.
സംസ്ഥാന ഒാപൺ സ്കൂളിന് കീഴിൽ 2013 മുതൽ 2020 വരെ ഹയർസെക്കൻഡറി പഠനത്തിന് രജിസ്റ്റർ ചെയ്ത ആകെ വിദ്യാർഥികൾ ഹയർസെക്കൻഡറി പരീക്ഷ വിഭാഗം പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 5,02,554 ആണ്. ഇതിൽ 3,44,774 പേർ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽനിന്നുള്ളവരാണ്; 68.6 ശതമാനം. ഒാപൺ സ്കൂളിനെ ആശ്രയിക്കേണ്ടിവന്ന കുട്ടികളിൽ 30.8 ശതമാനവും മലപ്പുറം ജില്ലയിൽനിന്നാണ്. ശേഷിക്കുന്ന എട്ടു ജില്ലകളിൽനിന്ന് എട്ടു വർഷത്തിനിടെ ഒാപൺ സ്കൂളിൽ രജിസ്ട്രേഷൻ എടുത്തത് 1,57,780 (31.39 ശതമാനം) പേരാണ്.
ഒാപൺ സ്കൂളിൽ ചേർന്നവരുടെ എണ്ണത്തിൽ മലപ്പുറത്തിന് പിറകിൽ േകാഴിക്കോട് ജില്ലയാണ്; എട്ടു വർഷത്തിനിടെ 67,001 പേർ. പാലക്കാട് ജില്ലയിൽനിന്ന് 65,983 പേരും കണ്ണൂരിൽനിന്ന് 26,845 പേരും ഒാപൺ സ്കൂൾ പ്രവേശനം നേടി. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഉൾപ്പെടെ സീറ്റ് ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ട ജില്ലയിൽനിന്ന് മൂന്നു വർഷത്തിനിടെ 50ൽ താഴെ കുട്ടികൾ മാത്രമാണ് ഒാപൺ സ്കൂളിൽ രജിസ്റ്റർ ചെയ്തത്. കോട്ടയം, ഇടുക്കി ജില്ലകളിൽനിന്ന് 500ൽ താഴെ പേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.