തേഞ്ഞിപ്പലം: ഭരണഘടനയില്‍ എവിടെയാണ് മാധ്യമ സ്വാതന്ത്ര്യം എന്ന് ചോദിക്കുന്നത് വിവരക്കേടാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. മാധ്യമങ്ങളും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ജേണലിസം പഠനവകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശങ്ങളില്‍നിന്നാണ് മാധ്യമങ്ങള്‍ പിറവിയെടുത്തത്. ജനാധിപത്യമില്ളെങ്കില്‍ മാധ്യമങ്ങളില്ല. സാങ്കേതിക വിദ്യ സൃഷ്ടിച്ച പുതുലോകത്തിലാണ് നാം ജീവിക്കുന്നത്. മാധ്യമങ്ങളുടെ മുഖവും രീതിയും സമ്പൂര്‍ണമായി മാറ്റിമറിക്കാന്‍ സാങ്കേതികവിദ്യക്ക് സാധ്യമായി. ഒരു എഡിറ്ററുടെയും അനുമതിക്കോ സൗമനസ്യത്തിനോ കാത്തുനില്‍ക്കാതെയും പ്രസിദ്ധീകരണ സ്ഥാപനങ്ങളില്ലാതെയും സ്വന്തം അഭിപ്രായങ്ങള്‍ ലോകത്തെ അറിയിക്കാന്‍ നവമാധ്യമങ്ങളിലൂടെ സാധ്യമാവുന്നുവെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.