വിദേശ ജോലിക്കാർക്ക്​ രണ്ടാം ഡോസ്​: അടിയന്തര പരിഹാരം കാണുമെന്ന്​ മുഖ്യമ​ന്ത്രി

തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം കാണുമെന്ന്​ മുഖ്യമ​ന്ത്രി അറിയിച്ചു. കോവിഷീൽഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് ഇപ്പോഴത്തെ നിലപാട്.

അതിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളവർ തിരിച്ചുപോകേണ്ട​െതങ്കിൽ വാക്​സിൻ പ്രശ്​നം മൂലം ജോലി നഷ്​ടപ്പെടാൻ ഇടയാകരുത്​. ഇതിന്​ ആവശ്യമായ നടപടി സ്വീകരിക്കും. ഏത് രീതിയിൽ ഇളവ് അനുവദിക്കാൻ പറ്റുമെന്ന്​ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Second dose for foreign workers: CM says immediate solution will be found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.