തിരുവനന്തപുരം: സമൂഹത്തിലെ അതിദാരിദ്ര്യലഘൂകരണം, ജപ്തികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിയമനിർമാണം, ഗാർഹികജോലി െചയ്യുന്ന സ്ത്രീകൾക്ക് സഹായപദ്ധതി, അഭ്യസ്തവിദ്യർക്ക് തൊഴിൽ, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട് രണ്ടാം പിണറായി സർക്കാറിെൻറ ആദ്യമന്ത്രിസഭായോഗം. സത്യപ്രതിജ്ഞക്ക് പിന്നാലെ ചേർന്ന യോഗമാണ് നേരേത്ത നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്ന തീരുമാനങ്ങളിലേക്ക് കടന്നത്.
- അതിദാരിദ്ര്യലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാൻ നടപടി. ഇതിനായി വിശദ സർവേ നടത്താനും ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തി.
- ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്തും. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി കാര്യങ്ങള്‍ പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ട് പരിശോധിച്ചാകും തുടര്‍നടപടികള്‍. പാര്‍പ്പിടം മനുഷ്യെൻറ അവകാശമായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യം കൈവരിക്കാന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
- ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കാനും ജോലികളിലെ കാഠിന്യം കുറക്കാനും സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശ സെക്രട്ടറി, വനിതാ ശിശുക്ഷേമ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
- 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മാര്‍ഗരേഖ കെ-ഡിസ്ക് തയാറാക്കി. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ കെ-ഡിസ്കിനെ ചുമതലപ്പെടുത്തി.
- സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പദ്ധതി നിലവില്‍ വരും. ഐ.ടി സെക്രട്ടറി, ഐ.ടി വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നല്‍കും. സര്‍ക്കാറിെൻറ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിന്.
- ഇ-ഓഫിസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിയോഗിച്ചു.
- വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്ത ഓഫിസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ പരാതി പരിഹാരത്തിനുള്ള ഏകജാലകസംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനായിരിക്കും കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തിെൻറ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥതല സമിതിയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.