representational image

രണ്ടാം വർഷവും തൊഴിലില്ല; സഹായം കാത്ത്​ സ്​കൂൾ പാചകത്തൊഴിലാളികൾ

തൃ​ശൂ​ർ: കോ​വി​ഡ്​ ഭീ​തി കാ​ര​ണം വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും തൊ​ഴി​ലി​ല്ലാ​തെ സ്​​കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ.

2020 മാ​ർ​ച്ചി​ൽ ലോ​ക്ഡൗ​ൺ തു​ട​ങ്ങു​േ​മ്പാ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ​ക്കൂ​ലി 500 കു​ട്ടി​ക​ൾ വ​രെ​യു​ള്ള സ്​​കൂ​ളു​ക​ളി​ൽ 450 രൂ​പ​യും 500ന്​ ​മു​ക​ളി​ൽ കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ 550 രൂ​പ​യും ആ​യി​രു​ന്നു. 500 കു​ട്ടി​ക​ൾ​ക്ക് ഒ​രു തൊ​ഴി​ലാ​ളി​യും 500ന്​ ​മു​ക​ളി​ൽ ര​ണ്ടു​പേ​രു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്ക്.

തു​ട​ർ​ന്ന്​ ജൂ​ൺ മു​ത​ൽ മാ​ർ​ച്ച് വ​രെ പ്ര​തി​മാ​സം 1600 രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. ഇ​ത്ര​യും തു​ച്ഛ​മാ​യ തു​ക​യി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​േ​മ്പാ​ഴും ജൂ​ണി​ൽ സ്​​കൂ​ൾ തു​റ​ക്കു​മ​ല്ലോ എ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ കോ​വി​ഡി​െൻറ ര​ണ്ടാം​വ​ര​വ്​ ആ ​പ്ര​തീ​ക്ഷ​യും ത​ക​ർ​ത്തു. ഏ​റെ ബു​ദ്ധി​മു​ട്ടി ജീ​വി​തം ത​ള്ളി​നീ​ക്കു​​േ​മ്പാ​ഴും സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ​വ​ർ.

അ​തി​നാ​യി ബ​ജ​റ്റി​ലേ​ക്ക്​ ക​ണ്ണും ന​ട്ടി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ കേ​ര​ള സ്​​കൂ​ൾ വ​ർ​ക്കേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്ക്​ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം, അ​ര​വ​യ​റി​ന്​ ആ​ശ്വാ​സ​മേ​കി​യ സ്​​കൂ​ളി​ലെ ഉ​ച്ച​ക്ക​ഞ്ഞി ഊ​ട്ടു​കാ​രെ ആ​ഴ​മേ​റി​യ സ്​​േ​ന​ഹ​പ്പൂ​ട്ടി​ൽ കു​രു​ക്കു​ക​യാ​ണ്​ കേ​ര​ളം. പ്രി​യ​പ്പെ​ട്ട അ​ന്ന​ദാ​താ​ക്ക​ളെ അ​ങ്ങോ​ട്ട്​ തേ​ടി​ച്ചെ​ന്ന്​ സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റു​ക​യാ​ണ്​​ പ​ഴ​യ വി​ദ്യാ​ർ​ഥി​ക​ൾ. മു​ട​ങ്ങി​യ വീ​ട്ടു​വാ​ട​ക, പു​തു​വ​സ്​​ത്ര​ങ്ങ​ൾ, പ​ല​ച​ര​ക്ക്​ സാ​ധ​ന​ങ്ങ​ൾ, മ​രു​ന്ന്​ അ​ങ്ങ​നെ പ​ല സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​താ​യി പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. സ്​​കൂ​ളി​ൽ​നി​ന്ന് കി​ട്ടി​യ ഭ​ക്ഷ്യ​ക്കി​റ്റ് 'ക​ഞ്ഞി​ച്ചേ​ച്ചി'​ക്കാ​ണെ​ന്ന്​ പ​റ​ഞ്ഞ കു​ഞ്ഞു​ങ്ങ​ളു​ടെ വാ​ക്കു​ക​ളും ഇ​വ​ർ ന​ന്ദി​യോ​ടെ ഒാ​ർ​ക്കു​ന്നു.

Tags:    
News Summary - Second year unemployed; School cooks waiting for help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.