സെക്രട്ടറിയേറ്റിൽ ഫയൽ കത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരം ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു (ചിത്രം: ഹാരിസ് കുറ്റിപ്പുറം)

ഫയലുകൾ നശിപ്പിച്ചത് സ്വപ്നയെ രക്ഷിക്കാൻ; പഴയ ഫാൻ കെട്ടിത്തൂക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു -ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ തീ​പി​ടി​ത്തമുണ്ടാ‍യ സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫയലുകൾ നശിപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയെ രക്ഷിക്കാനെന്ന് ചെന്നിത്തല പറഞ്ഞു.സെക്രട്ടറിയേറ്റിൽ ഫയൽ കത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീപിടിത്തത്തിന് പിന്നിൽ വലിയ അട്ടിമറിയാണ്. പ്രൊട്ടോകാൾ ഒാഫിസിൽ തീപിടിക്കാനുള്ള ഒരു സാഹചര്യവുമില്ല. സെട്രലൈസ്ഡ് എ.സിയുള്ള സ്ഥലത്ത് ഒരു ഫാൻ കെട്ടിത്തൂക്കിയിരിക്കുന്നു. അവിടെ ഫാൻ ആവശ്യമില്ല. അവിടെ ആരോ ഫാൻ കെട്ടിത്തൂക്കിയത് പോലെയുണ്ട്. പഴയ ഫാൻ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. തീപിടിത്തമുണ്ടായത് യാദൃശ്ചികമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ചീഫ് സെക്രട്ടറി അവിശ്വാസ് മേത്ത ആയെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ പേര് വിശ്വാസ് മേത്ത എന്നാണ്. എന്നാൽ, അദ്ദേഹം ഇപ്പോൾ അവിശ്വാസ് മേത്ത ആണെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണമുള്ള ബ്യൂറോക്രസിയുടെ ഏറ്റവും മേൽത്തട്ടിലുള്ള വ്യക്തിയായ ചീഫ് സെക്രട്ടറി‍യാണ് മാധ്യമ പ്രവർത്തകരെ ഉന്തുകയും തള്ളുകയും ചെയ്തത്.

സെ​ക്ര​േ​ട്ട​റി​യ​റ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എം.എൽ.എയാണ് ശിവകുമാർ. ശിവകുമാറിനെ സെ​ക്ര​േ​ട്ട​റി​യ​റ്റിനുള്ളിൽ കയറ്റുന്നില്ലെന്ന് വിളിച്ചു പറഞ്ഞപ്പോഴാണ് ഞങ്ങൾ എത്തിയത്. എം.എൽ.എമാർക്ക് സെ​ക്ര​േ​ട്ട​റി​യ​റ്റിൽ പ്രവേശിക്കാൻ പൊലീസ് അനുവാദം ആവശ്യമില്ല. എം.എൽ.എക്ക് ചീഫ് സെക്രട്ടറിയുടെ റാങ്കാണ്. അവരോട് അപമര്യാദയായി പെരുമാറുക, പിടിച്ചു തള്ളുക എന്നത് ശരിയല്ല. അതുകൊണ്ടാണ് കുത്തിയിരിപ്പ് നടത്തേണ്ടി വന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

ചൊവ്വാഴ്ച വൈ​കു​ന്നേ​രം അ​േ​ഞ്ചാ​ടെ സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ പൊ​തു​ഭ​ര​ണ​വ​കു​പ്പ് സ്ഥി​തി ​ചെ​യ്യു​ന്ന നോ​ര്‍ത്ത് സാ​ന്‍ഡ്​​വി​ച്ച് ബ്ലോ​ക്കി​ലാണ് തീപിടിത്തമുണ്ടായത്. ഈ ബ്ലോ​ക്കി​ലെ പ്രോ​േ​ട്ടാ​കോ​ൾ ഒാ​ഫി​സി​ലും ജ​ല​സേ​ച​ന മ​ന്ത്രി കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി​യു​ടെ ഒാ​ഫി​സി​ന്​ സ​മീ​പം വ​രെ​യും തീ​പ​ട​ർ​ന്നു. ചി​ല ഫ​യ​ലു​ക​ളും ഒ​രു ക​മ്പ്യൂ​ട്ട​റും ക​ത്തി​ ന​ശി​ച്ചിരുന്നു.

ഷോ​ര്‍ട്ട്​ സ​ര്‍ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്രോ​ട്ടോ​കോ​ള്‍ ഓ​ഫി​സ​റു​ടെ ഓ​ഫി​സ്​ ഇ​വി​ടെ​യു​ള്ള​താ​ണ്​ വി​ഷ​യ​ത്തിന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​യു​ള്ള സ്വ​ര്‍ണ​ക്ക​ട​ത്ത്, മ​ത​ഗ്ര​ന്ഥം കൊ​ണ്ടു​വ​ന്ന സം​ഭ​വം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളും ഫ​യ​ലു​ക​ളും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്​ പൊ​തു​ഭ​ര​ണ​ വ​കു​പ്പി​നോ​ടും പ്രോ​ട്ടോ​കോ​ള്‍ ഓ​ഫി​സ​റോ​ടു​മാ​ണ്. അ​തി​നാ​ൽ ഇ​വി​ടെ ഉ​ണ്ടാ​യ തീ​പി​ടി​ത്തം ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.