ഫയലുകൾ നശിപ്പിച്ചത് സ്വപ്നയെ രക്ഷിക്കാൻ; പഴയ ഫാൻ കെട്ടിത്തൂക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു -ചെന്നിത്തല
text_fields
തിരുവനന്തപുരം: സെക്രേട്ടറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫയലുകൾ നശിപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയെ രക്ഷിക്കാനെന്ന് ചെന്നിത്തല പറഞ്ഞു.സെക്രട്ടറിയേറ്റിൽ ഫയൽ കത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീപിടിത്തത്തിന് പിന്നിൽ വലിയ അട്ടിമറിയാണ്. പ്രൊട്ടോകാൾ ഒാഫിസിൽ തീപിടിക്കാനുള്ള ഒരു സാഹചര്യവുമില്ല. സെട്രലൈസ്ഡ് എ.സിയുള്ള സ്ഥലത്ത് ഒരു ഫാൻ കെട്ടിത്തൂക്കിയിരിക്കുന്നു. അവിടെ ഫാൻ ആവശ്യമില്ല. അവിടെ ആരോ ഫാൻ കെട്ടിത്തൂക്കിയത് പോലെയുണ്ട്. പഴയ ഫാൻ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. തീപിടിത്തമുണ്ടായത് യാദൃശ്ചികമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ചീഫ് സെക്രട്ടറി അവിശ്വാസ് മേത്ത ആയെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ പേര് വിശ്വാസ് മേത്ത എന്നാണ്. എന്നാൽ, അദ്ദേഹം ഇപ്പോൾ അവിശ്വാസ് മേത്ത ആണെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണമുള്ള ബ്യൂറോക്രസിയുടെ ഏറ്റവും മേൽത്തട്ടിലുള്ള വ്യക്തിയായ ചീഫ് സെക്രട്ടറിയാണ് മാധ്യമ പ്രവർത്തകരെ ഉന്തുകയും തള്ളുകയും ചെയ്തത്.
സെക്രേട്ടറിയറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എം.എൽ.എയാണ് ശിവകുമാർ. ശിവകുമാറിനെ സെക്രേട്ടറിയറ്റിനുള്ളിൽ കയറ്റുന്നില്ലെന്ന് വിളിച്ചു പറഞ്ഞപ്പോഴാണ് ഞങ്ങൾ എത്തിയത്. എം.എൽ.എമാർക്ക് സെക്രേട്ടറിയറ്റിൽ പ്രവേശിക്കാൻ പൊലീസ് അനുവാദം ആവശ്യമില്ല. എം.എൽ.എക്ക് ചീഫ് സെക്രട്ടറിയുടെ റാങ്കാണ്. അവരോട് അപമര്യാദയായി പെരുമാറുക, പിടിച്ചു തള്ളുക എന്നത് ശരിയല്ല. അതുകൊണ്ടാണ് കുത്തിയിരിപ്പ് നടത്തേണ്ടി വന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം അേഞ്ചാടെ സെക്രേട്ടറിയറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ഈ ബ്ലോക്കിലെ പ്രോേട്ടാകോൾ ഒാഫിസിലും ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഒാഫിസിന് സമീപം വരെയും തീപടർന്നു. ചില ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തി നശിച്ചിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രോട്ടോകോള്‍ ഓഫിസറുടെ ഓഫിസ് ഇവിടെയുള്ളതാണ് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത്, മതഗ്രന്ഥം കൊണ്ടുവന്ന സംഭവം എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടത് പൊതുഭരണ വകുപ്പിനോടും പ്രോട്ടോകോള്‍ ഓഫിസറോടുമാണ്. അതിനാൽ ഇവിടെ ഉണ്ടായ തീപിടിത്തം ദുരൂഹത വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.