തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച്ച. വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യാ രാജേന്ദ്രെൻറ വാഹനം കയറ്റാന്‍ ശ്രമിച്ചെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ കണ്ടെത്തൽ.
വ്യാഴാഴ്ച രാവിലെ 11.05 നാണ് രാഷ്ട്രപതി തിരുവനന്തപുരത്തിറങ്ങിയത്. വിമാനത്താവളത്തില്‍നിന്ന് പി.എൻ. പണിക്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാൻ പൂജപ്പുരയിലേക്ക് പോകും വഴിയാണ് വീഴ്ച ഉണ്ടായത്. വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാൻ ആര്യ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം നീങ്ങിയ ശേഷമാണ് മേയറുടെ വാഹനം പുറപ്പെട്ടത്. രാഷ്ട്രപതിക്കൊപ്പം മേയറും പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നു. ജനറല്‍ ആശുപത്രിക്ക് സമീപം മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് ഇടയില്‍ കയറി. പിറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്.
അതേസമയം പ്രോട്ടോകോളിനെക്കുറിച്ച് അറിയില്ലായിരുന്നെന്നാണ് മേയറുടെ വിശദീകരണം. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് കേന്ദ്ര ഇൻറലിജൻസ് വിശദീകരണം ആരാഞ്ഞു. കൂടാതെ പൂജപ്പുരയിലെ ചടങ്ങിൽ വാട്ടര്‍ കണക്ഷന് നൽകാതെ ശുചിമുറിയൊരുക്കിയതും ബി.ജെ.പി വിവാദമാക്കിയിട്ടുണ്ട്. രാഷ്ട്രപതിക്ക് ശുചിമുറി ഉപയോഗിക്കാൻ വെള്ളം പുറത്തുനിന്ന് കൊണ്ടുവരികയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.