തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജുകളിലെ ഫീസ് നിർണയം സംബന്ധിച്ച നടപടികൾക്കായി പ്രവേശന, ഫീസ് നിർണയ മേൽനോട്ട ചുമതലയുള്ള ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി ഇൗ മാസം 20ന് യോഗം ചേരും. യോഗത്തിൽ ഫീസ് നിർണയത്തിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കും.
ബുധനാഴ്ച സർക്കാറുമായി മാനേജ്മെൻറ് അസോസിയേഷൻ നടത്തിയ ചർച്ചയിലും ഫീസ് ഘടന സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഇതെ തുടർന്നാണ് ഫീസ് നിർണയം രാജേന്ദ്ര ബാബു കമ്മിറ്റിയുടെ പരിഗണനക്ക് വിടാൻ തീരുമാനിച്ചത്. മെഡിക്കൽ, ഡെൻറൽ മാനേജ്മെൻറുകളുമായി വെേവ്വറെ നടത്തിയ ചർച്ചയിലാണ് തീരുമാനമാകാതെ പോയത്.
നേരത്തേ മെഡിക്കൽ പി.ജി, ഡിേപ്ലാമ സീറ്റുകളിലേക്കുള്ള ഫീസ് നിർണയത്തിനുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് രാജേന്ദ്ര ബാബു കമ്മിറ്റിയാണ് താൽക്കാലിക ഫീസ് ഘടന നിശ്ചയിച്ചുനൽകിയത്. എം.ബി.ബി.എസ് ഫീസ് ഘടന നിശ്ചയിച്ചുനൽകുന്നതിനായി ഏതാനും കോളജുകൾ വരവുചെലവ് കണക്കുകൾ ഇതിനകം കമ്മിറ്റി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.