തിരുവനന്തപുരം: താൽക്കാലിക ഫീസ് ഘടനയിൽ സർക്കാർ നടത്തുന്ന മെഡിക്കൽ പ്രവേശന നട പടികളോട് സഹകരിക്കാൻ സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകൾ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫീസ് നിർണയം പൂർത്തിയാക്കാതെയുള്ള പ്രവേശനനടപടികൾക്കെതിരെ തൽക്കാലം കോടതിയെ സമീപിക്കില്ലെന്നും ചർച്ചക്കുശേഷം അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഫീസ് നിർണയത്തിൽ സർക്കാറിന് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, പരമാവധി വേഗത്തിൽ ഫീസ് നിർണയം പൂർത്തിയാക്കാൻ പുനഃസംഘടിപ്പിച്ച ഫീ െറഗുലേറ്ററി കമ്മിറ്റിയോട് ആവശ്യപ്പെെട്ടന്ന് ചർച്ചയിൽ വ്യക്തമാക്കി.
കുറഞ്ഞ ഫീസിൽ കോളജ് നടത്തിക്കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് മന്ത്രിയെ ബോധ്യപ്പെടുത്തിയതായി ഭാരവാഹികൾ പറഞ്ഞു. ഫീസ് സംബന്ധിച്ച കാര്യങ്ങൾ ഫീ െറഗുലേറ്ററി കമ്മിറ്റിയെ ബോധ്യപ്പെടുത്താൻ മന്ത്രി നിർദേശിച്ചു. തൃപ്തികരമായ ഫീസ് നിർണയം നടത്തിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മാനേജ്മെൻറ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞവർഷം ഇൗടാക്കിയ നിരക്ക് താൽക്കാലിക ഫീസായി നിശ്ചയിച്ച സർക്കാർ, ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് നൽകാൻ ബാധ്യസ്ഥമാണെന്ന് വിദ്യാർഥി ബോണ്ട് നൽകണമെന്ന വ്യവസ്ഥയോടെയാണ് പ്രവേശന നടപടികൾ ആരംഭിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു മാനേജ്മെൻറുകൾ ആദ്യം നിലപാട് സ്വീകരിച്ചത്. എന്നാൽ, പ്രവേശനനടപടികളുമായി സഹകരിക്കണമെന്നും ഫീസ് നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഫീ െറഗുലേറ്ററി കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കണമെന്നുമാണ് ചർച്ചയിൽ മന്ത്രി മുന്നോട്ടുവെച്ച നിർദേശം. 12 മുതൽ 18 ലക്ഷം വരെയുള്ള ഫീസ് നിർദേശം സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
ചർച്ചയിൽ മന്ത്രിക്ക് പുറമെ ആരോഗ്യസെക്രട്ടറി രാജൻ ഖൊബ്രഗഡെ, അസോസിയേഷൻ ഭാരവാഹികളായ ഡോ. കെ.എം. നവാസ്, അനിൽകുമാർ വള്ളിൽ, കെ.എം. മൂസ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.