തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ അനിശ്ചിതത്വം നീക്കുന്നതിനായി തിങ്കളാഴ്ച മാനേജ്മെൻറും സർ ക്കാറുമായി ചർച്ച നടക്കും. ജൂലൈ മൂന്നിന് നടത്താനിരുന്ന ചർച്ചയാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്നത ്. മാനേജുമെൻറുകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതിനാലാണ് ചർച്ച നേരത്തെ നടത്തുന്നത്.
ഫീസ് പുതുക്കി ന ിശ്ചയിക്കാൻ ൈവകിയതാണ് ഇത്തവണെത്ത പ്രവേശനം പ്രതിസന്ധിയിലാക്കിയത്. ഫീസ് നിർണയിക്കാതെ സർക്കാർ സ്വാശ്രയ മെഡിക്കൽ പ്രവേശന നടപടികൾ ആരംഭിക്കുന്നതിനെതിരെയാണ് സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെൻറ് അസോസിയേഷനും ക്രിസ്ത്യൻ പ്രഫഷണൽ കോളജ് മാനേജ്മെൻറ് ഫെഡറേഷനും കോടതിയെ സമീപിക്കുന്നത്.
കഴിഞ്ഞ തവണ െചയ്തതുപോലെ ബോണ്ട് വാങ്ങി പ്രവേശനം നൽകാനാണ് സർക്കാർ തീരുമാനം. എം.ബി.ബി.എസ് പ്രവേശനത്തിനായി സർക്കാർ നിയമസഭയിൽ മെഡിക്കൽ ബിൽ അവതരിപ്പിക്കുകയും അത് നിയമമാക്കുകയും ചെയ്തിരുന്നു. ഹൈകോടതി നിർദേശമനുസരിച്ച് ഫീസ് നിർണയ സമിതിയും മേൽനോട്ട സമിതിയും രൂപീകരിച്ച് അംഗങ്ങളെ നിജപ്പെടുത്തി. എന്നാൽ ഫീസ് നിശ്ചയിക്കുകയെന്ന കടമ്പ മറി കടക്കാൻ സർക്കാറിനായില്ല. ബോണ്ട് വാങ്ങി പ്രവേശനം നൽകുന്നതിനോട് മെഡിക്കൽ മാനേജ്മെൻറുകൾ സഹകരിക്കുന്നില്ല.
െമഡിക്കൽ മാനേജുമെൻറുകളുമായി ചർച്ചയിലൂടെ ഒത്തുതീർപ്പിലെത്താനും നിലവിലെ പ്രതിസന്ധി മറി കടക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. അതേസമയം ഫീസ് വർധിപ്പിക്കുകയെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് മാനേജ്മെൻറ്. ഡീംഡ് സർവകലാശാലകൾ വാങ്ങുന്ന ഉയർന്ന ഫീസ് വാങ്ങാൻ തങ്ങൾക്കും അവകാശമുണ്ടെന്നും അത് കോടതി അംഗീകരിച്ചതാണെന്നുമുള്ള വാദം മാനേജ്മെൻറ് സർക്കാറിന് മുന്നിൽ ഉന്നയിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.