തിരുവനന്തപുരം: ഒരു വർഷം പിന്നിടുന്ന സർക്കാറിന് മുന്നിൽ പുതിയ വെല്ലുവിളിയായി സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയം. സ്വാശ്രയ മെഡിക്കൽ പി.ജി, ഡിേപ്ലാമ സീറ്റുകളിലെ ഫീസ് നിർണയം സർക്കാറിനെതിരെ രൂക്ഷ വിമർശനം വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലെ ഫീസ് നിർണയം കുരുക്കായത്. ഏകീകൃത ഫീസ് ഘടന വേണമെന്ന സുപ്രീംകോടതി നിർദേശമാണ് സർക്കാറിന് മുന്നിലെ പ്രധാന പ്രശ്നം. മെറിറ്റ്, മാനേജ്മെൻറ് േക്വാട്ട വ്യത്യാസമില്ലാതെ ഒരേ ഫീസ് ഘടന നിശ്ചയിക്കുേമ്പാൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫീസ് വൻതോതിൽ വർധിക്കും. ഇതാകെട്ട വൻ പ്രതിഷേധത്തിന് ഇടയാക്കും.
കഴിഞ്ഞ വർഷം സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മെറിറ്റ് സീറ്റിൽ ബി.പി.എൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 20സീറ്റിൽ 25,000 രൂപയും അവശേഷിക്കുന്ന 30 മെറിറ്റ് സീറ്റിൽ രണ്ടര ലക്ഷം രൂപയുമായിരുന്നു ഫീസ്. 2015ൽ 1.85 ലക്ഷം രൂപയുണ്ടായിരുന്ന ഫീസ് രണ്ടര ലക്ഷം രൂപയാക്കി കഴിഞ്ഞ വർഷം ഉയർത്തിയ നടപടി വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. 2015ൽ 8.5 ലക്ഷം രൂപയുണ്ടായിരുന്ന മാനേജ്മെൻറ് സീറ്റിലെ ഫീസ് കഴിഞ്ഞ വർഷം 11 ലക്ഷമാക്കി. 12.5 ലക്ഷം രൂപയായിരുന്ന എൻ.ആർ.െഎ സീറ്റിലെ ഫീസ് 15 ലക്ഷവുമാക്കി. ഇത്തവണ മുഴുവൻ സീറ്റുകളിലേക്കും ഏകീകൃത ഫീസ് നടപ്പാക്കണമെന്ന് നിർദേശമുള്ള സാഹചര്യത്തിൽ 10 ലക്ഷം രൂപയിൽ കുറഞ്ഞ ഫീസ് സ്വീകാര്യമല്ലെന്നാണ് മാനേജ്മെൻറുകൾ പറയുന്നത്. മാത്രവുമല്ല, കോളജുകളുടെ വരവ്-ചെലവു കണക്ക് പരിശോധിച്ചുള്ള ഫീസ് നിർണയമാണ് നടത്തുന്നതെങ്കിൽ ഏകീകൃത ഫീസ് സാധ്യമാകില്ലെന്നും മാനേജ്മെൻറുകൾ പറയുന്നു. സമീപകാലത്ത് തുടങ്ങിയ സ്വാശ്രയ കോളജുകൾക്ക് നേരത്തേ തുടങ്ങിയവയെ അപേക്ഷിച്ച് നടത്തിപ്പ് ചെലവ് കൂടുതലായിരിക്കുമെന്നും അതിനാൽ ഉയർന്ന ഫീസ് വേണ്ടിവരുമെന്നും മാനേജ്മെൻറുകൾ വാദിക്കുന്നു. സർക്കാർ രണ്ട് തവണ സ്വാശ്രയ മാനേജ്മെൻറുകളുമായി ചർച്ച നടത്തിയെങ്കിലും ഫീസ് ധാരണ ആയിട്ടില്ല. മാത്രവുമല്ല, മെഡിക്കൽ പ്രവേശനം സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഒാർഡിനൻസിൽ 20ശതമാനം സീറ്റിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും മാനേജ്മെൻറുകൾക്ക് ഇതും സ്വീകാര്യമല്ല.
മാനേജ്മെൻറുകളുമായി ഫീസ് ധാരണ ആയില്ലെങ്കിൽ പ്രവേശന, ഫീസ് നിർണയ മേൽനോട്ട ചുമതലയുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയായിരിക്കും സർക്കാറിന് മുന്നിലുള്ള പോംവഴി. ഏകീകൃത ഫീസ് എന്ന നിർദേശം നടപ്പാകുേമ്പാൾ 25,000 രൂപക്കും 2.5 ലക്ഷം രൂപക്കും സ്വാശ്രയ കോളജുകളിൽ പഠിക്കാനുള്ള അവസരം ഇൗ വർഷം ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഇൗ സാഹചര്യം എങ്ങനെ മറികടക്കും എന്നതാണ് സർക്കാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. മെഡിക്കൽ പി.ജി സീറ്റുകളിലെ ഫീസ് വർധന കുറഞ്ഞ വിദ്യാർഥികളെ മാത്രമേ ബാധിക്കുന്നൂള്ളൂ എങ്കിൽ, എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലുണ്ടാകാൻ പോകുന്ന ഫീസ് വർധന ഒേട്ടറെ വിദ്യാർഥികളുടെ പഠന മോഹത്തിന് വെല്ലുവിളിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.