തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഒന്നാം അലോട്ട്മെൻറ് പ്രകാരം പ്രവേശനത്തിനെത്തുന്ന വിദ്യാർഥികളിൽനിന്ന് അമിത ഫീസ് ഇൗടാക്കുന്നത് പ്രവേശന പരീക്ഷാ കമീഷണർ വിലക്കി. ഇതുസംബന്ധിച്ച് കോളജുകൾക്ക് പ്രത്യേക നിർദേശം നൽകിയതായി കമീഷണർ അറിയിച്ചു. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ ഒന്നാംഘട്ട അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികളിൽനിന്ന് ട്യൂഷൻ ഫീസും അഡ്മിഷൻ ഫീസും മാത്രമേ ഇൗടാക്കാവൂ.
ആദ്യ അലോട്ട്മെൻറ് പ്രകാരം പ്രവേശനംനേടിയ വിദ്യാർഥികൾക്ക് രണ്ടാം അലോട്ട്മെൻറ് പ്രകാരം കോളജ്/കോഴ്സ് മാറ്റം ലഭിച്ചാൽ അവർ നൽകിയ ഫീസും മറ്റ് വിദ്യാഭ്യാസരേഖകളും ഉടൻ തിരികെനൽകണം. ഒന്നാംഘട്ട അലോട്ട്മെൻറ് പ്രകാരം എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ആവശ്യമുള്ള പക്ഷം ജൂലൈ 22ന് വൈകീട്ട് അഞ്ച് വരെ കോളജുകളിൽനിന്ന് വിടുതൽചെയ്യാം. വിടുതൽ ചെയ്യുന്ന വിദ്യാർഥികൾക്ക് ഫീസും വിദ്യാഭ്യാസ രേഖകളും തിരികെ നൽകണം. ഇവർ പ്രവേശന പരീക്ഷാ കമീഷണർക്ക് ഒടുക്കിയിട്ടുള്ള ഫീസും തിരികെ ലഭിക്കും.
അതേസമയം, പ്രവേശനത്തിെനത്തുന്ന വിദ്യാർഥികളിൽനിന്ന് ചില സ്വാശ്രയ മെഡിക്കൽ കോളജുകൾ നാല് വർഷത്തെ ഫീസിന് തുല്യമായ തുകക്കുള്ള ബാങ്ക് ഗാരൻറി ആവശ്യപ്പെെട്ടന്ന പരാതികളിൽ പ്രവേശന മേൽനോട്ട സമിതിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നടപടി തുടങ്ങി. പ്രശ്നത്തിൽ ചൊവ്വാഴ്ച കമ്മിറ്റിയുടെ ഉത്തരവ് ഉണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.