തിരുവനന്തപുരം: പട്ടികജാതി, വർഗ വിദ്യാർഥികളുടെ പ്രവേശനകാര്യത്തിൽ രണ്ട് സ്വാശ്രയ മെഡിക്കൽ കോളജുകൾ ഒരുപകൽ മുഴുവൻ സൃഷ്ടിച്ചത് കടുത്ത ആശയക്കുഴപ്പം. ഒടുവിൽ, വകുപ്പ് മന്ത്രി ഇടപെട്ടതോടെയാണ് ആശയക്കുഴപ്പം നീങ്ങിയത്. േകാഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ കോളജുകളാണ് എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ വിസ്സമ്മതിച്ചത്. മെഡിക്കൽ പ്രവേശന നടപടികൾ നടന്ന തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇൗ വിദ്യാർഥികളും രക്ഷാകർത്താക്കളും ചൊവ്വാഴ്ച മുഴുവൻ ആശങ്കയിലായിരുന്നു. ഒടുവിൽ വൈകീേട്ടാടെ മന്ത്രി എ.കെ. ബാലൻ ഇടപെട്ടാണ് ഇൗ വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കിയത്.
സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനംനേടുന്ന പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളുടെ ഫീസ് സർക്കാറാണ് അടക്കേണ്ടത്. അലോട്ട്മെൻറ് ലഭിച്ചതുപ്രകാരം വിദ്യാർഥികൾ പ്രവേശനത്തിന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ രണ്ട് കോളജുകാരും 11 ലക്ഷം രൂപ ഫീസില്ലാതെ പ്രവേശനം നൽകാനാകില്ലെന്ന് നിലപാടെടുത്തു. സർക്കാർ ഫീസ് നൽകിവരുന്ന കാര്യം ഇവർ അറിയിച്ചെങ്കിലും തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു കോളജ് അധികൃതർ.
മറ്റ് വിദ്യാർഥികൾ നൽകുന്ന രീതിയിൽ അഞ്ച് ലക്ഷം രൂപയുടെ ഡി.ഡിയും ആറ് ലക്ഷം രൂപക്ക് ബാങ്ക് ഗാരൻറിയും വേണമെന്ന നിലപാടിലായിരുന്നു ഇവർ. ഏറെനേരം കാത്തിരുന്നിട്ടും കോളജുകാർ വഴങ്ങിയില്ല. ഒടുവിൽ പട്ടികജാതി, വർഗവകുപ്പ് മന്ത്രി എ.കെ. ബാലൻ ഇടപെട്ടു. ഇൗ വിദ്യാർഥികളുടെ ഫീസ് സർക്കാർ അടക്കുമെന്നും പ്രവേശനം നിഷേധിച്ചാൽ കോളജുകൾക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഇതെതുടർന്ന് പ്രേവശനം നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ രണ്ട് കോളജുകാർക്കും നിർദേശംനൽകി. കോളജുകൾ തയാറായില്ലെങ്കിൽ പ്രവേശനംനൽകാൻ സർക്കാറിന് അധികാരമുണ്ടെന്നും ഡയറക്ടർ വ്യക്തമാക്കിയതോടെ വൈകീേട്ടാടെയാണ് വിദ്യാർഥികൾക്ക് പ്രേവശനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.