തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഏകീകൃത ഫീസ് നിരക്ക് കുറച്ചപ്പോൾ ഡെൻറൽ വിദ്യാർഥികൾക്ക് അമിതഭാരം. നേരത്തേ ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ പ്രവേശന മേൽനോട്ടസമിതി എം.ബി.ബി.എസിന് 5.5 ലക്ഷം രൂപയായിരുന്നു 85 ശതമാനം സീറ്റുകളിലെ ഫീസായി നിശ്ചയിച്ചിരുന്നത്. എൻ.ആർ.െഎ േക്വാട്ടയിൽ 20 ലക്ഷം രൂപയും. ഇതിൽ 85 ശതമാനം സീറ്റുകളിലെ ഫീസാണ് ഭേദഗതി ഒാർഡിനൻസ് വഴി നിലവിൽവന്ന ഫീസ് നിർണയസമിതി അഞ്ച് ലക്ഷമാക്കി കുറച്ചത്. എൻ.ആർ.െഎ സീറ്റിൽ ഫീസ് മാറ്റമില്ല. എന്നാൽ, സ്വാശ്രയ ഡെൻറൽ കോളജുകളിൽ നേരത്തേ പ്രവേശന മേൽനോട്ട സമിതി നിശ്ചയിച്ച 2.5 ലക്ഷം രൂപ ഏകീകൃത ഫീസ് 2.9 ലക്ഷമാക്കി ഫീസ് നിർണയസമിതി ഉയർത്തി. ഇത് വിദ്യാർഥികളിൽ അമിതഭാരം അടിച്ചേൽപിക്കുന്നതാണ്.
കഴിഞ്ഞവർഷം വരെ മെറിറ്റിൽ 24,000, 44,000, 1.5 ലക്ഷം എന്നിങ്ങനെ മൂന്ന് ഫീസ് ഘടനയായിരുന്നു സ്വാശ്രയ ഡെൻറൽ ഫീസ്. ഇതാണ് ആദ്യം 2.5 ലക്ഷവും ഇപ്പോൾ 2.9 ലക്ഷവുമാക്കി ഉയർത്തിയത്. പ്രവേശന മേൽനോട്ടസമിതി നിശ്ചയിച്ച ആറ് ലക്ഷം രൂപ തന്നെയാണ് ഫീസ് നിർണയസമിതിയും എൻ.ആർ.െഎ ഫീസായി നിശ്ചയിച്ചത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് എം.ബി.ബി.എസ് പ്രവേശനത്തിന് നാല് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളുമായി ത്രിവത്സര കരാർ ഒപ്പിട്ടിരുന്നു. കരാർ പ്രകാരം ഇൗ വർഷം നാല് കോളജുകളിലും 4.85 ലക്ഷം രൂപയേ ഫീസായി അനുവദിക്കാനാവൂ. എന്നാൽ, മുഴുവൻ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ഏകീകൃത ഫീസ് ഘടന നടപ്പാക്കുന്നുവെന്ന തീരുമാനത്തിെൻറ ഭാഗമായി 5.5 ലക്ഷം രൂപ ഫീസായി നിശ്ചയിക്കുകയായിരുന്നു. 4.85 ലക്ഷം രൂപക്ക് കരാർ നിലവിലിരിക്കെ 5.5 ലക്ഷം രൂപ ഫീസ് നിശ്ചയിച്ച നടപടി വിമർശനത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.