തിരുവനന്തപുരം: എൻജിനീയറിങ് പഠനം ഇടക്കുവെച്ച് നിർത്തിപ്പോകുന്നവർക്ക് നഷ്ടപരിഹാരം നൽകാതെ തന്നെ വിടുതൽ സർട്ടിഫിക്കറ്റും അടച്ച ഫീസും ലഭ്യമാക്കണമെന്ന നിബന്ധനയിൽനിന്ന് സ്വകാര്യ സ്വാശ്രയ കോളജുകളിൽ പഠിക്കുന്നവരെ ഒഴിവാക്കി സർക്കാർ ഉത്തരവ്. സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ പഠിക്കുന്നവർക്ക് മാത്രമായിരിക്കും വിടുതൽ സർട്ടിഫിക്കറ്റും അടച്ച ഫീസും തിരികെ ലഭിക്കുക.
സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന സ്വകാര്യ സ്വാശ്രയ കോളജുകൾക്ക് ഒത്താശ ചെയ്യുന്നതാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവ്. എന്‍ജിനീയറിങ് പഠനം നിർത്തി മറ്റ് കോഴ്സുകള്‍ക്ക് ചേരുന്നവരും പാതിവഴിയിൽ അവസാനിപ്പിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ കോളജിന് 75,000 രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നാണ് നിലവിലെ നിയമം. ആദ്യ അധ്യയന വര്‍ഷം കഴിഞ്ഞാണ് പഠനം അവസാനിപ്പിക്കുന്നതെങ്കിൽ കോഴ്സിെൻറ മുഴുവന്‍ ഫീസും അടച്ചെങ്കിലേ വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കൂ. ഇതിന് ഒേട്ടറെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരം സംബന്ധിച്ച് സർക്കാർ ഇടപെട്ടത്.
വിവാദ നിബന്ധന മാറ്റണമെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷനും (എ.െഎ.സി.ടി.ഇ) നിർദേശിച്ചു. ഇതിനെ തുടർന്നാണ് നഷ്ടപരിഹാരം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിബന്ധനയുണ്ടാക്കിയത്. 2017-18 അധ്യയന വർഷം മുതൽ പ്രവേശനം നേടിയവർക്ക് എ.െഎ.സി.ടി.ഇ നിർദേശ പ്രകാരം അടച്ച ഫീസും വിടുതൽ സർട്ടിഫിക്കറ്റും നൽകും. 2017-18 ന് മുമ്പ് പ്രവേശനം നേടിയവർ ഇനി വിടുതൽ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാലും നേരത്തേയുണ്ടായിരുന്ന നഷ്ടപരിഹാരം കോളജുകളിൽ അടയ്ക്കേണ്ടതില്ല. എന്നാൽ, ഇവർക്ക് ഇതിനകം അടച്ച ഫീസ് തിരികെ ലഭിക്കാൻ അർഹതയില്ല.
െഎ.എച്ച്.ആർ.ഡിയുടെ അപ്ലൈഡ് സയൻസ് കോളജ്, പോളിടെക്നിക് കോളജ്, ടി.എച്ച്.എസ്.എസ് എന്നിവയിൽ പഠിക്കുന്നവർക്കും ഇൗ നിബന്ധന ബാധകമാണെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ ഉത്തരവ്.
ഒേട്ടറെ വിദ്യാർഥികൾക്ക് പ്രയോജകരമാവുന്ന നിബന്ധയിൽനിന്നാണ് ഭൂരിപക്ഷം സ്വകാര്യ സ്വാശ്രയകോളജുകളും പുറത്താവുന്നത്. സംസ്ഥാനത്തെ 110 സ്വകാര്യ സ്വാശ്രയ കോളജുകളും ഉത്തരവിെൻറ പരിധിയില്‍ വരാത്തത് പുതിയ വിവാദങ്ങൾക്ക് വഴിതുറക്കും. പാതിവഴിയിൽ പഠനം നിർത്തുന്നവരിൽനിന്ന് വൻ പിഴ ഇൗടാക്കാൻ സ്വാശ്രയ കോളജുകൾക്ക് അവസരം നൽകുകയാണ് പുതിയ ഉത്തരവിലൂടെ സംഭവിക്കുക. സർക്കാർ കോളജിൽ 50,000 രൂപയും സർക്കാർ നിയന്ത്രിത കോളജിൽ 75,000 രൂപയുമാണ് നഷ്ടപരിഹാരമായി ഇൗടാക്കിയിരുന്നത്. എന്നാൽ, സ്വകാര്യ സ്വാശ്രയ കോളജുകളുമായി വിഷയത്തിൽ ചർച്ച നടത്താനാണ് സർക്കാർ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.