തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗാരൻറി നൽകേണ്ടിവരുമെന ്ന വ്യവസ്ഥ വിജ്ഞാപനം നടത്താനുള്ള സുപ്രീംകോടതി നിർദേശത്തിൽ സർക്കാർ സത്യവാങ്മൂ ലം ഫയൽ ചെയ്യും. സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി അനുമതി നൽകിയിട്ടും അത് ചെയ്യാതെ ധിറുതിപ്പെട്ട് ബാങ്ക് ഗാരൻറി സംബന്ധിച്ച് വിജ്ഞാപനം നടത്തിയത് വിമർശനവിധേയമായിരുന്നു. സർക്കാറും സ്വാശ്രയ മാനേജ്മെൻറുകളും ഒത്തുകളിക്കുകയാണെന്ന വിമർശനവും ഉയർന്നിരുന്നു.
ആഗസ്റ്റ് മൂന്നാം വാരത്തിൽ കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി സത്യവാങ്മൂലം ഫയൽ ചെയ്യാനാണ് തീരുമാനം. ഭാരിച്ച തുകക്കുള്ള ബാങ്ക് ഗാരൻറി അനുവദിക്കാനാകില്ലെന്ന് സർക്കാർ കോടതിയെ അറിയിക്കും. പ്രവേശന നടപടികൾ തുടങ്ങിയശേഷം ബാങ്ക് ഗാരൻറി ഏർപ്പെടുത്തുന്നത് ഇതിനകം പ്രവേശനം നേടിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മെഡിക്കൽപഠനം അസാധ്യമാക്കുമെന്നും കോടതിയെ അറിയിക്കും. സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് ഉൾപ്പെടെ ഇതിനകം ആദ്യ അലോട്ട്മെൻറും അതുപ്രകാരമുള്ള പ്രവേശനവും പൂർത്തിയായി. രണ്ടാം അലോട്ട്മെൻറ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. കേസിൽ അന്തിമവിധി ബാങ്ക് ഗാരൻറിക്ക് അനുമതി നൽകുന്നതാണെങ്കിൽ പ്രവേശനം നേടാനിരിക്കുന്നവരും നേടിയവരും നൽകാൻ ബാധ്യസ്ഥരായിരിക്കും എന്ന് വിജ്ഞാപനം ചെയ്യാനായിരുന്നു കോടതി നിർദേശം.
കേസിൽ സർക്കാറിന് അഡീഷനൽ സത്യവാങ്മൂലം നൽകാമെന്നും കോടതി നിർദേശിച്ചിരുന്നു. സത്യവാങ്മൂലം നൽകണമെന്ന് പ്രവേശനപരീക്ഷ കമീഷണറേറ്റിെൻറ ശിപാർശ ഉണ്ടായിരുന്നെങ്കിലും സർക്കാർ ധിറുതിപ്പെട്ട് വിജ്ഞാപനം ഇറക്കാൻ നിർദേശിക്കുകയായിരുന്നു. അേതസമയം, വിധി അനുകൂലമായാലും കേരള ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴിലുള്ള നാല് മെഡിക്കൽ കോളജുകളിലും മുൻവർഷങ്ങളിലെപോലെ ബാങ്ക് ഗാരൻറി ഇൗടാക്കില്ലെന്ന് കോഒാഡിനേറ്റർ പി.ജെ. ഇഗ്നേഷ്യസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.