തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഇൗ വർഷവും കഴിഞ്ഞവർഷത്തെ ഫീസ് ഘടന തുടരാൻ ധാരണ. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായി സ്വാശ്രയ കോളജ് മാനേജ്മെൻറ് അസോ. ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് ധാരണയായത്. തിങ്കളാഴ്ചയോടെ കരാർ ഒപ്പിടാനാകുമെന്ന് അസോ. ഭാരവാഹികൾ പറഞ്ഞു.
ധാരണപ്രകാരം മുഴുവൻ കോളജുകളിലെയും 50 ശതമാനം സീറ്റുകളിൽ സർക്കാറിനായിരിക്കും പ്രവേശനാധികാരം. ഇതിൽ പകുതി സീറ്റിൽ കുറഞ്ഞ വരുമാനക്കാരായ വിദ്യാർഥികൾക്ക് 50,000 രൂപയായിരിക്കും ഫീസ്. അവശേഷിക്കുന്ന സർക്കാർ സീറ്റിൽ 75,000 രൂപയുമായിരിക്കും ഫീസ്. 35 ശതമാനം മാനേജ്മെൻറ് േക്വാട്ട സീറ്റിൽ 99,000 രൂപ വരെ വാർഷിക ഫീസും 25,000 രൂപ സ്പെഷൽ ഫീസും വാങ്ങാം. 15 ശതമാനം എൻ.ആർ.െഎ േക്വാട്ട സീറ്റിൽ 1.5 ലക്ഷം രൂപ വരെ ഫീസ് ഇൗടാക്കാം.
25,000 രൂപ സ്പെഷൽ ഫീസായും ഇൗടാക്കം. മാനേജ്മെൻറ്, എൻ.ആർ.െഎ സീറ്റുകളിൽ ഒന്നര ലക്ഷം രൂപ പലിശരഹിത നിക്ഷേപം ഇൗടാക്കാനും കഴിഞ്ഞ വർഷം അനുമതിയുണ്ടായിരുന്നു. കേരള സെൽഫ് ഫിനാൻസിങ് എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴിലുള്ള 102 കോളജുകൾക്കാണ് ഇൗ ഫീസ് നിരക്ക് ബാധകമാവുക. ഇൗടാക്കാവുന്നതിെൻറ പരമാവധി തുക എന്ന നിലയിലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ കുറഞ്ഞ ഫീസ് ഏർപ്പെടുത്തണമെങ്കിൽ മാനേജ്മെൻറുകൾക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാം. ചില കോളജ് മാനേജ്മെൻറുകൾ കുറഞ്ഞ ഫീസ് നിരക്കിന് സർക്കാറിനെ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണിത്.
കുറഞ്ഞ ഫീസ് നിരക്ക് അറിയിച്ച് ഇൗ കോളജുകൾ പ്രവേശന പരീക്ഷ കമീഷണർക്ക് കത്ത് നൽകും. പ്രവേശന പരീക്ഷ കമീഷണർ ഒാപ്ഷൻ ക്ഷണിക്കുേമ്പാൾ തങ്ങളുടെ കുറഞ്ഞ ഫീസ് നിരക്ക് പ്രത്യേകം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് ചില മാനേജ്മെൻറുകൾ കമീഷണർക്ക് കത്ത് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.