തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള ഫീസ് അഞ്ച് ലക്ഷമാക്കി നിശ്ചയിയിച്ച ഹൈകോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മാനേജ്മെൻറുകള്‍ വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിക്കും. അഞ്ചുലക്ഷം രൂപ എന്ന ഏകീകൃത ഫീസ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെൻറുകള്‍.
ബാക്കി തുകക്ക് വിദ്യാര്‍ഥികളില്‍നിന്ന് ബോണ്ട് മാത്രം വാങ്ങിെവച്ച് കോളജ് നടത്തിക്കൊണ്ടുപോവുക ബുദ്ധിമുട്ടാണെന്ന് മാനേജ്മെൻറ് അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ വള്ളില്‍ പറഞ്ഞു. ഫീസിെൻറ കാര്യത്തില്‍ ആറുമാസത്തെ ബോണ്ട് നൽകണമെന്നാണ് കോടതിവിധിയില്‍ പറയുന്നത്. അതിന് മുമ്പ് ഫീസ് നിര്‍ണയസമിതി അന്തിമഫീസ് നിശ്ചയിക്കണം. ഉയര്‍ന്ന ഫീസ് നിശ്ചയിക്കപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ അത് ഒടുക്കണം. ഉയര്‍ന്ന തുക ഒടുക്കാതെവന്നാല്‍ വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാകും.
അങ്ങനെ വന്നാല്‍ കോളജുകളുടെ നടത്തിപ്പ് ബുദ്ധിമുട്ടാകും. സ്‌പോട് അഡ്മിഷന് ഉള്ള അവകാശം മാനേജ്മെൻറുകള്ക്കാണ്. സുപ്രീംകോടതി മേയിൽ നടത്തിയിട്ടുള്ള ദാറുസ്സലാം കേസിലെ വിധിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ഹൈകോടതി വിധിക്കെതിരെ രണ്ട് കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.