തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ സന്നദ്ധത അറിയിച്ച കോളജുകളുമായി ഒപ്പുവെക്കാനുള്ള കരട് കരാർ തയാറായി. ആരോഗ്യവകുപ്പ് തയാറാക്കിയ കരാർ നിയമവകുപ്പിെൻറ പരിഗണനക്ക് അയച്ചിട്ടുണ്ട്.
നിയമവകുപ്പിെൻറ അംഗീകാരമായാൽ സന്നദ്ധത അറിയിച്ച കോളജുകളുമായി കരാർ ഒപ്പിടുമെന്ന് ആരോഗ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജുകളാണ് ആദ്യം സർക്കാറുമായി ചർച്ചനടത്തി കഴിഞ്ഞവർഷത്തെ ഫീസിന് വിദ്യാർഥി പ്രവേശന സന്നദ്ധത അറിയിച്ചത്.
ഇതിന് പിന്നാലെ കോഴിക്കോട് മലബാർ, വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജുകളും ഇൗ ഫീസ് ഘടനയിൽ പ്രവേശനത്തിന് സന്നദ്ധത അറിയിച്ചു. ഇൗ കോളജുകളുമായാണ് സർക്കാർ കരാർ ഒപ്പിടാൻ തീരുമാനിച്ചത്. കൂടുതൽ കോളജുകൾ ഇൗ ഫീസ് ഘടനയിലേക്ക് വരുമെന്നാണ് സൂചന.
20 ശതമാനം സീറ്റിൽ എസ്.ഇ.ബി.സി/ ബി.പി.എൽ വിദ്യാർഥികൾക്ക് 25000 രൂപക്ക് പഠിക്കാൻ അവസരം ഒരുങ്ങുന്നതാണ് കഴിഞ്ഞവർഷത്തെ കരാർ. 30 ശതമാനം സീറ്റിൽ 2.5 ലക്ഷം രൂപായിരിക്കും ഫീസ്. 35 ശതമാനം സീറ്റിൽ 11 ലക്ഷവും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 15 ലക്ഷം രൂപയുമാണ് ഇൗ ഫീസ് ഘടന. എന്നാൽ ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതി 85 ശതമാനം സീറ്റിൽ അഞ്ച് ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 20 ലക്ഷം രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞവർഷത്തെ ഫീസ് ഘടനയിൽ വരാൻ താൽപര്യമില്ലാത്ത കോളജുകൾക്ക് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് ഘടനയായിരിക്കും ബാധകമാവുക. ഇൗ ഫീസ് നിർണയത്തിനെതിരെ മാനേജ്മെൻറ് അസോസിയേഷൻ സുപ്രീംകോടതിൽ പോകാൻ തീരുമാനിച്ചിട്ടുമുണ്ട്.
സർക്കാർ നടപടി ഹൈകോടതി ശരിവെച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഏകപക്ഷീയമായി ഫീസ് നിശ്ചയിച്ചതുൾപ്പെടെ പ്രശ്നങ്ങൾ ആയിരിക്കും സുപ്രീംകോടതിയിൽ ചോദ്യംചെയ്യുകയെന്ന് അസോസിയേഷൻ സെക്രട്ടറി വി. അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.