കൊല്ലം: പെറ്റിക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ സ്റ്റേഷനില്‍ പൊലീസ് തൊപ്പിവെച്ച് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് സിറ്റി പൊലീസ് കമീഷണര്‍ വിശദീകരണം തേടി. കഴിഞ്ഞ ദിവസം രാത്രി ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം.
പരസ്യമായി മദ്യപിച്ചതിന് നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സംഘത്തിലെ ഒരാള്‍ പൊലീസ് തൊപ്പിവെച്ച് നില്‍ക്കുന്നതാണ് ചിത്രം. കസ്റ്റഡിയിലെടുത്ത യുവാക്കളെ വിട്ടയച്ചശേഷമാണ് ‘സെല്‍ഫി’ ഫേസ്ബുക്കില്‍ പ്രചരിച്ച വിവരം പൊലീസ് അറിഞ്ഞത്. ‘ഫീലിങ് ഹാപ്പി ഫ്രം പൊലീസ് സ്റ്റേഷന്‍’ എന്ന കമന്‍റും തൊപ്പി ധരിച്ചുള്ള ഫോട്ടോക്കൊപ്പം നല്‍കിയിരുന്നു.
സ്റ്റേഷനിലുണ്ടായിരുന്ന തൊപ്പി മദ്യലഹരിയിലായിരുന്ന ഇവര്‍ രാത്രി ഡ്യൂട്ടി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് എടുത്ത് സെല്‍ഫിയെടുക്കുകയായിരുന്നെന്നാണ് പൊലീസിന്‍െറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.