മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

പെരിന്തല്‍മണ്ണ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ പാലോളി കുഞ്ഞിമുഹമ്മദ് (76) അന്തരിച്ചു. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം മലപ്പുറം മുണ്ടുപറമ്പ് ഹൗസിങ് കോളനിയിലെ വസതിയിൽ എത്തിക്കും. കബറടക്ക വിവരങ്ങള്‍ പിന്നീട് അറിയിക്കും.

മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍ റിട്ട. ആര്‍മി ഹവില്‍ദാര്‍ അബൂബക്കറിന്‍റെയും ഉമ്മാച്ചുവിന്‍റെയും മകനായി 1948ല്‍ ജനിച്ച കുഞ്ഞിമുഹമ്മദ്, ദേശാഭിമാനി ബ്യൂറോചീഫ് ആയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ആറു തവണ മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്‍റും ഏഴു തവണ സെക്രട്ടറിയുമായിരുന്നു.

എസ്.ജെ.എഫ്.കെ മലപ്പുറം ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന കമ്മിറ്റിയംഗം, മലപ്പുറം മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ്, സ്പെഷ്യല്‍ കൗസിലര്‍, വികസന സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍, സി.പി.എം മലപ്പുറം ഏരിയ മുന്‍ സെക്രട്ടറി, തിരൂര്‍ തുഞ്ചന്‍സ്മാരക മാനേജിങ് കമ്മിറ്റിയംഗം തുടങ്ങിയ പദവികള്‍ വഹിച്ചു. ഭാര്യ: ഖദീജ. മക്കള്‍: പരേതയായ സാജിത, ഖൈറുന്നിസ. മരുമക്കള്‍: ഹനീഫ, ഇബ്രാഹിം.

Tags:    
News Summary - Senior Journalist Paloli Kunjumuhammed passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.