തിരുവനന്തപുരം: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സർക്കാറിൽനിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാൻ ശ്രമിച്ചെന്ന മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരായ പരാതിയിലെ അന്വേഷണം പൊലീസിന് കൈമാറണമെന്ന് വിജിലൻസ്.
വിജിലൻസിെൻറ പ്രാഥമിക പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാറിന് വേണ്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോ ശിപാർശ ചെയ്തത്. എന്നാൽ, സെൻകുമാർ ശമ്പളം കൈപ്പറ്റാത്ത സാഹചര്യത്തിൽ അന്വേഷണം നടത്താൻ സാധിക്കില്ലെന്നും തങ്ങളുടെ അന്വേഷണപരിധിയിൽ വരുന്ന വിഷയമല്ല ഇതെന്നുമുള്ള റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ സർക്കാറിന് കൈമാറിയത്.
2016 ജൂണില്‍ സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയതിെൻറ പിറ്റേന്ന് അദ്ദേഹം അവധിയിൽ പ്രവേശിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടത്. തുടര്‍ന്നുള്ള എട്ടു മാസവും പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്ന് കാണിച്ച് പ്രത്യേകം അപേക്ഷകൾ ചീഫ് സെക്രട്ടറിക്ക് നൽകി. പകുതി ശമ്പളത്തിൽ അവധി നൽകാൻ അക്കൗണ്ടൻറ് ജനറലിന് നിർദേശം നൽകുകയും ചെയ്തു. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കൽ ലീവായി പരിഗണിക്കാൻ പ്രത്യേകം അപേക്ഷ നൽകിയത്.
തിരുവനന്തപുരം ആയുർവേദ കോളജിൽ ചികിത്സയിലായിരുന്നതിെൻറ രേഖകൾ സമർപ്പിക്കുകയും ചെയ്തു. പകുതി ശമ്പളത്തിൽ അവധിക്ക് അപേക്ഷിക്കുകയും പിന്നീട് മെഡിക്കൽ ലീവാക്കുകയും ചെയ്യുന്നതിൽ അസ്വാഭാവികത തോന്നിയതിനാൽ വിജിലൻസ് ഡിവൈ.എസ്.പി പി. ബിജിമോനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ആയുർവേദ കോളജിലെത്തിയ വിജിലൻസ് സംഘം ചികിത്സയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിച്ചു.
ആശുപത്രിയിലെ ഒ.പിയിൽ എത്തിയെന്ന് പറയുന്ന ദിവസങ്ങളിലെ മൊബൈൽ ടവർ ലൊക്കേഷൻവരെ പരിശോധിച്ചു. ഇൗ ദിവസങ്ങളിൽ സെൻകുമാർ അന്നമനട, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലാണെന്ന് കണ്ടെത്തി. ഡോക്ടറെയും ടവർ ലൊക്കേഷനിൽ കണ്ടെത്തിയില്ല. ഇൗ റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. തുടർനടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.