തിരുവനന്തപുരം: സംസ്ഥാന െപാലീസ് മേധാവി ടി.പി. സെൻകുമാർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലരക്ക് മുഖ്യമന്ത്രിയുടെ ഒാഫീസിലാണ് കൂടിക്കാഴ്ച. സർക്കാറുമായി നിയമ യുദ്ധങ്ങൾക്ക് ശേഷം ഡി.ജി.പിയായി നിയമിക്കപ്പെട്ട സെൻകുമാർ അതിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയെ കാണുന്നത്.
സർക്കാറിെൻറ പൊലീസ് നയം സംബന്ധിച്ച കാര്യങ്ങൾ ചർച്ചയാകുമെന്നാണ് വിവരം. നിയമസഭയിൽ പൊലീസിനെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയ ഡി.ജി.പി സർക്കാറുമായി ഏറ്റുമുട്ടലിനില്ലെന്നും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.