മരട്: ചമ്പക്കരയിൽ അമ്മയെ മകന്‍ ഫ്ലാറ്റിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കൊലവിളി നടത്തിയ ശേഷം വെട്ടിക്കൊന്ന സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ. ഇന്നലെ ഉച്ചയ്ക്ക് സംഭവം അറിഞ്ഞു പോലീസ് സ്ഥലത്തെത്തിയിട്ടും അകത്തേക്ക് കയറി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാത്തതാണ് കൊലപാതകത്തിലെക്ക് നയിക്കാൻ കാരണമെന്ന് നാട്ടുകാരും കൗൺസിലർ ഷീജ സാൻകുമാർ, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ എന്നിവരും ആരോപിക്കുന്നു.
മരട് തുരുത്തിൽ അമ്പലത്തിനു സമീപമുള്ള ചമ്പക്കരയിലെ ബ്ലു ക്ലാഡ് എന്ന അപാർട്മെന്റിൽ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ എബ്രഹാം (75) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അഡ്വ. വിനോദ് എബ്രഹാമിനെ(51) മരട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം ഉച്ചയ്ക്ക് സംഭവം അറിഞ്ഞു എത്തിയെങ്കിലും അമ്മ അച്ചാമ്മ പ്രശ്നം ഇല്ലെന്ന് പറഞ്ഞു തങ്ങളെ തിരിച്ചയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ വൈകീട്ട് അഞ്ചു മണിയോടെ വീണ്ടും വിനോദ് അച്ചാമ്മയെ വാതിൽ അകത്തു നിന്നും പൂട്ടിയ ശേഷം ആക്രമിക്കുകയായിരുന്നു. ഈ വിവരം അയൽവാസികൾ അറിയിച്ചതിനെതുടർന്ന് വീണ്ടും മരട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും മണിക്കൂറുകളോളം കാത്തു നിന്ന ശേഷം റൂമിന് അകത്തു നിന്നും ശബ്ദം കേൾക്കാതായതോടെയാണ് വാതിൽ തല്ലിപൊളിക്കാൻ തയ്യാറായത്. മർദനം ഉണ്ടായ ഉടൻ തന്നെ നേരിട്ടിരുന്നെങ്കിൽ അച്ചായമ്മയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.