ന്യൂഡല്‍ഹി: കേന്ദ്രത്തിെൻറ അനുമതിയില്ലാതെ കേരള സര്‍ക്കാര്‍ റെഡ് ക്രസൻറുമായുണ്ടാക്കിയ കരാര്‍ ഭരണഘടനാപരമായ വീഴ്ചയാണെന്ന് വിദേശ മന്ത്രാലയം. കേന്ദ്ര സര്‍ക്കാറിെൻറ അധികാര പരിധിയില്‍പ്പെട്ട വിഷയത്തിലാണ് കേരള സര്‍ക്കാര്‍ സ്വന്തം നിലക്ക് തീരുമാനമെടുത്തതെന്നും വിദേശ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
വിദേശ കാര്യവും വിദേശ സഹായവും ഭരണഘടന പ്രകാരം കേന്ദ്ര പട്ടികയിലാണ്. ആ നിലക്കാണ് തങ്ങള്‍ വിഷയത്തെ സമീപിക്കുന്നത്. റെഡ്ക്രസൻറുമായുള്ള കരാറിന് കേരളം കേന്ദ്രത്തിെൻറ അനുമതി വാങ്ങേണ്ടതായിരുന്നുവെന്ന് വിദേശ മന്ത്രാലയം നേരത്തേതന്നെ വ്യക്തമാക്കിയതാണ്. ആ നിലക്കുള്ള പരിശോധന ഈ വിഷയത്തില്‍ തുടരുന്നുണ്ടെന്ന് ശ്രീവാസ്തവ മറുപടി നല്കി.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിടുന്നതിന് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേ്ന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും രാജ്യവുമായോ ഏജൻസികളുമായോ ഇത്തരം കരാറുകൾ ഒപ്പിടുന്നതിന് അനുമതി ആവശ്യമാണ്.
ഇത്തരത്തിൽ അനുമതി ചോദിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലെമൻറ് സമിതിയിൽ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപാണ് നേരത്തേ വിശദീകരിച്ചത്. റെഡ് ക്രസൻറിെൻറ സഹായം സ്വീകരിച്ചത് കേന്ദ്ര സർക്കാറിെൻറ അനുമതിയോടെയല്ലെന്ന് സംസ്ഥാന ചീഫ്സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) റിപ്പോര്‍ട്ട് നല്കുകയുമുണ്ടായി.
റെഡ് ക്രസൻറുമായി ധാരണപത്രം ഒപ്പിട്ട യോഗത്തിന് മിനിട്സ് ഉണ്ടായിരുന്നില്ലെന്നും മറുപടിയിലുണ്ട്. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനുൾപ്പെടെ നിർമാണ കമ്പനിയായ യൂനിടാക് നാലേകാല്‍ കോടി കമീഷന് നല്‍കിയെന്ന് ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.