police

ജയിലിൽ ഗുരുതര ജാതി അധിക്ഷേപം, ഫ്ലഷ് ഇല്ലാത്ത ടോയ്‌ലറ്റ്‌ കഴുകിച്ചു...; ഡോക്ടർക്കെതിരെ പരാതി നൽകി ഫാർമസിസ്റ്റ്

കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ജാതി അധിക്ഷേപമെന്ന് പരാതി. ജയിലിലെ ഫാര്‍മസിസ്റ്റിന്‍റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കൂടാതെ, മുഖ്യമന്ത്രിക്കും ആരോ​ഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ഫാർമസിസ്റ്റ് വി.സി ദീപയാണ് ഡോക്ടർ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെ പരാതി നൽകിയത്. ഗുരുതര ആരോപണമാണ് പരാതിയിലുള്ളത്. 'പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ' എന്നടക്കം പറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതിയിൽ പറയുന്നു. വണ്ടിയിടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശുചിമുറി സ്ഥിരമായി കഴുകിച്ചു. ഫ്ലഷ് ഇല്ലാത്ത ടോയ്‌ലറ്റ്‌ ഡോക്ടർ ഉപയോഗിച്ച ശേഷം തന്നെക്കൊണ്ട് വൃത്തിയാക്കിപ്പിച്ചുവെന്നും പരാതിയിലുണ്ട്.

തന്നെ മാനസികമായി തളർത്തുന്നുവെന്നും ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഫാർമസിസ്റ്റ് പരാതിയിൽ പറയുന്നു.

Tags:    
News Summary - Serious caste abuse in prison, Pharmacist files complaint against doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.