തിരുവനന്തപുരം: എൺപതിനായിരത്തിലധികം പുസ്തകങ്ങളും ദേശീയ- അന്തർദേശീയ ജേണലുകളും ഓൺലൈൻ ഡേറ്റാബേസും ഉൾപ്പെടുന്ന എസ്.ഇ.ആർ.ടി ലൈബ്രറി സംവിധാനം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്.ഇ.ആർ.ടി ലൈബ്രറിയിൽ സജ്ജീകരിച്ച ഡിജിറ്റൽ ആർകൈവ്സിന്റെയും ഇ-ഓഫിസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
എസ്.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ, കൈറ്റ്സ് സി.ഇ.ഒ കെ. അൻവർ സാദത്ത്, സ്കോൾ കേരള വൈസ് ചെയർമാൻ പി. പ്രമോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.