representative image

സെർവറിന്​ ശേഷിയില്ല: ആധാരം അപ്​ലോഡിങ്​​ നിർത്തി

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ച്​ തു​ട​ങ്ങി​യ ആ​ധാ​രം ഒാ​ൺ​ലൈ​ൻ അ​പ്​​ലോ​ഡി​ങ്​​ സം​വി​ധാ​നം ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പ്​ നി​ർ​ത്തി​വെ​ച്ചു. സെ​ർ​വ​റി​ന്​ ശേ​ഷി​യി​ല്ലെ​ന്നാ​ണ്​ പ​റ​യു​ന്ന ന്യാ​യം.

ഇ​തോ​ടെ കൈ​മാ​റ്റം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന ആ​ധാ​ര​ങ്ങ​ളു​ടെ ഓ​ൺ​ലൈ​ൻ പോ​ക്കു​വ​ര​വ് സ്​​തം​ഭ​ന​ത്തി​ലാ​യി. ര​ജി​സ്​​റ്റ​ർ ചെ​യ്തു​വാ​ങ്ങു​ന്ന ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്ത് നി​കു​തി അ​ട​ച്ചു​കി​ട്ടു​ന്ന​തി​നാ​യി ഇ​നി ഉ​ട​മ​ക​ൾ ബു​ദ്ധി​മു​ട്ടും.സെ​ർ​വ​റി​ന് ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ൽ ആ​ധാ​ര​ങ്ങ​ൾ സ്​​കാ​ൻ ചെ​യ്ത് അ​പ്​​ലോ​ഡ് ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ ര​ജി​സ്​​റ്റ​റി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​കു​പ്പി​ൽ​നി​ന്ന്​ ല​ഭി​ച്ച നി​ർ​ദേ​ശം.

ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന ആ​ധാ​ര​ങ്ങ​ൾ അ​തേ ദി​വ​സം​ത​ന്നെ സ്​​കാ​ൻ ചെ​യ്ത് അ​പ്​​ലോ​ഡ് ചെ​യ്യു​ന്ന സം​വി​ധാ​നം ഇൗ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നി​നാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. എ​ന്നാ​ൽ ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് ഒാ​ഫി​സു​ക​ൾ തു​റ​ന്ന​തോ​ടെ ആ​ധാ​ര​ങ്ങ​ളു​ടെ ര​ജി​സ്​േ​ട്ര​ഷ​ൻ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു.

പ​ല സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സു​ക​ളി​ലും ആ​ധാ​ര​ങ്ങ​ൾ അ​പ്​​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടാ​യി. പി​ന്നാ​ലെ​യാ​ണ്​ അ​പ്​​ലോ​ഡി​ങ്​ നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ദേ​ശം വ​ന്ന​ത്. ഇ​തു​കാ​ര​ണം ഓ​ണ​ത്തി​നു​ശേ​ഷം ര​ജി​സ്​​റ്റ​ർ ചെ​യ്ത പ​ല ആ​ധാ​ര​ങ്ങ​ളു​ടെ ഓ​ൺ​ലൈ​ൻ പോ​ക്കു​വ​ര​വും നി​ല​ച്ചു.

ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന പ്ര​മാ​ണ​ങ്ങ​ൾ ത​ൽ​ക്കാ​ലം സ്​​കാ​ൻ ചെ​യ്ത് ക​മ്പ്യൂ​ട്ട​റി​ൽ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നാ​ണ് നി​ർ​ദേ​ശം. വേ​ണ്ട​ത്ര ക​മ്പ്യൂ​ട്ട​റു​ക​ൾ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് പ​ല സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സു​ക​ളും. ഇൗ ​പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കുേ​മ്പാ​ഴാ​ണ്​ ആ​ധാ​ര​ങ്ങ​ൾ സ്​​കാ​ൻ ചെ​യ്ത് ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ സൂ​ക്ഷി​ക്കാ​നു​ള്ള നി​ർ​ദേ​ശം.

ചി​ല ഒാ​ഫി​സു​ക​ളി​ൽ വൈ​ദ്യു​തി പോ​യാ​ൽ ര​ജി​സ്​േ​ട്ര​ഷ​ൻ​ത​ന്നെ നി​ല​ക്കു​ന്ന സ്ഥി​തി​യാ​ണ്.

ഇ​തി​നി​ടെ, കോ​വി​ഡി​െൻറ പേ​രി​ൽ ദി​വ​സം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന ആ​ധാ​ര​ങ്ങ​ളു​ടെ എ​ണ്ണം 15 ആ​ക്കി നി​ജ​പ്പെ​ടു​ത്തി. ദി​വ​സ​വും 40ലേ​റെ ആ​ധാ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്ന ഒാ​ഫി​സു​ക​ളി​ൽ ഇ​തോ​ടെ ഇ​ട​പാ​ടു​കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.