യു.എസ്.എസ്.ഡി മൊബൈൽ ബാങ്കിങ്ങിനും പേമെന്റിനും സർവിസ് ചാർജ് ഒഴിവാക്കി

തിരുവനന്തപുരം: യു.എസ്.എസ്.ഡി (അൺ സ്ട്രക്ച്ചേഡ് സപ്ലിമെന്ററി സർവിസ് ഡാറ്റ) അടിസ്ഥാനമാക്കിയുള്ള മൊബൈൽ ബാങ്കിങ്ങിനും പേമെന്റിനും സർവിസ് ചാർജ് ഒഴിവാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു.

യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം വഴി ഉപയോക്താക്കൾക്ക് സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് കണക്ഷൻ എന്നിവയില്ലാതെതന്നെ 99 കോഡ് ഉപയോഗിച്ച് മൊബൈൽ ബാങ്കിങ് നടത്താം. ഇതിനായി ഫോൺ വഴി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഫണ്ട് ട്രാൻസ്ഫർ, അക്കൗണ്ട് മാറ്റം, അക്കൗണ്ട് ബാലൻസ്, ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കൽ തുടങ്ങിയ ഇടപാടുകൾ ഇതുവഴി നടത്താം.

സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ബാങ്കിങ് സേവനങ്ങൾ പൂർണതോതിൽ ലഭ്യമല്ലാത്തതുമായ വിഭാഗങ്ങളെയുമാണ് യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം ഉപയോഗിക്കുന്നത്. ഇത് പരിഗണിച്ചാണ് സേവനങ്ങൾക്ക് സർവിസ് ചാർജ് ഒഴിവാക്കിയിട്ടുള്ളത്.

Tags:    
News Summary - Service charge waived for USSD mobile banking and payments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.