പാലക്കാട്: സന്നദ്ധസേവന വിഭാഗമായ ദേശീയ സേവാഭാരതിയുടെ പ്രവർത്തനം പഞ്ചായത്ത് ത ലത്തിലേക്ക് വ്യാപിപ്പിക്കാൻ സംഘ്പരിവാർ നിർദേശം. ഇതിെൻറ ഭാഗമായി സർക്കാറിതര സ ന്നദ്ധ സംഘടനകളുടെ (എൻ.ജി.ഒ) മാതൃകയിൽ പ്രവർത്തനം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്ക ാൻ കഴിഞ്ഞദിവസം കൊച്ചിയിൽ സമാപിച്ച സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം കർമപദ്ധതി തയാറാക്കി. ദുരിതാശ്വാസ, സേവന പ്രവർത്തനങ്ങളിലൂടെയാണ് ന്യൂനപക്ഷ സംഘടനകൾ േകരളീയ സമൂഹത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതെന്ന വിലയിരുത്തൽ സംഘ്പരിവാറിനുണ്ട്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ഈ സംഘടനകൾ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിന്നു.
'സർക്കാർ സംവിധാനമാണ് ദുരിതാശ്വാസരംഗത്ത് സി.പി.എമ്മിന് പിൻബലം. ഇതര സംസ്ഥാനങ്ങളിൽ സേവാഭാരതിയുടെ സാന്നിധ്യം ശക്തമാണെങ്കിലും കേരളത്തിൽ സേവന-ജീവകാരുണ്യ രംഗത്ത് സംഘ്പരിവാർ സംഘടനകളുടെ പങ്കാളിത്തം പരിമിതമാണ്. ഇത്തവണ കവളപ്പാറയിലും വയനാട് പുത്തുമലയിലും കഴിയുന്നത്ര സാന്നിധ്യമുണ്ടാക്കാനായെങ്കിലും വിദഗ്ധ പരിശീലനത്തിെൻറ അഭാവം തടസ്സെമന്ന വിലയിരുത്തലിലാണ് സംഘടന. ഇതിന് പരിഹാരമെന്ന നിലയിൽ മുഴുവൻ സേവനപ്രവർത്തകർക്കും വിദഗ്ധ പരിശീലനം നൽകും. ആലപ്പുഴയിൽ ഉടൻ ദുരന്തനിവാരണ പരിശീലനകേന്ദ്രം ആരംഭിക്കും.
ജലം, പരിസ്ഥിതി, ജൈവകൃഷി, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സേവാഭാരതിക്ക് പദ്ധതിയുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം പഞ്ചായത്തുതലത്തിൽ ക്ഷേമ, നിർമാണ പ്രവർത്തനങ്ങൾക്കും തുടക്കംകുറിക്കും. ഇതിനായി കഴിയുന്നത്ര സർക്കാർ സഹായം ഉപയോഗപ്പെടുത്താനാണ് തീരുമാനം. കൂടുതൽ വനിതകളെ കർമരംഗത്ത് കൊണ്ടുവരാനും പരിപാടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.