കൊച്ചി: യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നൽകിയ ഐ ഫോണുകളുടെ വിവരങ്ങൾ പുറത്ത്. ലൈഫ് മിഷൻ കരാർ ലഭിച്ചതിലെ കമീഷനൊപ്പം നൽകിയ ഏഴ് ഐ ഫോണുകൾ ആർക്കൊക്കെ ലഭിച്ചു എന്നതു സംബന്ധിച്ചാണ് ഇ.ഡിക്ക് വിവരം ലഭിച്ചത്. മൊബൈൽ കമ്പനികളാണ് ഇത് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ അന്വേഷണസംഘത്തിന് കൈമാറിയത്.
തിരുവനന്തപുരം സ്വദേശി പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍, കോണ്‍സല്‍ ജനറല്‍, അഡീഷനല്‍ പ്രോട്ടോകോള്‍ ഓഫിസര്‍ രാജീവന്‍, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ഇവ കൈപ്പറ്റിയതെന്നാണ് അറിയുന്നത്. വിവരം ഔദ്യോഗികമായി ഇ.ഡി സ്ഥിരീകരിച്ചുവരുകയാണ്. സന്തോഷ് ഈപ്പന്‍ ഒരു ഫോണും ഉപയോഗിക്കുന്നു. കോണ്‍സല്‍ ജനറലിന് ആദ്യം കൊടുത്ത ഫോണ്‍ തിരിച്ചുവാങ്ങി പകരം പുതിയത് വാങ്ങി നല്കുകയായിരുെന്നന്നും മടക്കിനല്‍കിയ ഫോണാണ് സന്തോഷ് ഈപ്പന്‍ ഉപയോഗിക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. പ്രവീൺ എന്നയാളെ ഇ.ഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ പ്രതികൾക്കുവേണ്ടി വലിയതോതിൽ അനധികൃത ഇടപാടുകളിൽ പങ്കാളിയായതായി സംശയിക്കുന്നുണ്ട്. ഇയാളെ വൈകാതെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിനിടെ ശിവശങ്കര്‍ ഇ.ഡിക്ക് തെൻറ രണ്ട് ഫോണുകള്‍ കൈമാറിയിരുന്നു. ഇവയുെട ഐ.എം.ഇ.ഐ നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഇതില്‍ ഒന്നിെൻറ ഐ.എം.ഇ.ഐ നമ്പർ സന്തോഷ് ഈപ്പൻ നൽകിയ ബില്ലിൽ ഉൾപ്പെട്ടതാണെന്ന് വ്യക്തമായത്. 94,999 രൂപയാണ് ഈ ഫോണിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.