തിരുവനന്തപുരം: അർബുദബാധിതയായ ഏഴുവയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ കുടുംബം സഹായം തേടുന്നു. മുരുക്കുംപുഴ ഇടവിളാകം പൊയ്കവിളാകത്ത് വീട്ടിൽ ഷിജു-ബീന ദമ്പതികളുടെ ഇളയമകൾ ഷിനുവിനാണ് മജ്ജ മാറ്റിവെക്കൽ ചികിത്സ എത്രയും വേഗം ചെയ്യേണ്ടത്.
അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എം 5 ബി എന്ന രോഗമാണ് ഷിനുവിന്. രണ്ടുവർഷമായി ചികിത്സയിലാണ്.
അതിനിടെ, മൂന്നാഴ്ച മുമ്പ് ഷിനുവിന് വീണ്ടും കഠിനമായ പനി വന്നു. ആഹാരം കഴിക്കാനാകാത്ത വിധം അവശയാണ് ഇപ്പോൾ. ഉടൻ തന്നെ മജ്ജ മാറ്റിെവക്കണമെന്നാണ് ആർ.സി.സിയിലെ ഡോക്ടറുടെ നിർദേശം. മലബാർ കാൻസർ സെൻററിലേക്കാണ് റഫർ ചെയ്തിരിക്കുന്നത്. ചികിത്സക്ക് 50 ലക്ഷം രൂപയോളം ചെലവാകുമെന്നാണ് അറിയുന്നത്. കുടുംബത്തിന് സങ്കൽപിക്കാൻ പോലും കഴിയാത്ത ഭീമമായ തുകയാണിത്.
ഓട്ടോൈഡ്രവറായ ഷിജുവിെൻറ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഷിനു രണ്ട് വർഷമായി ആർ.സി.സിയിൽ ചികിത്സയിൽ ആയതിനാൽ ഓട്ടോ ഓടിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. ഇടവിളാകം ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഷിനു.
ഷിനുവിെൻറയും മാതാവ് ബീനയുടെയും പേരിൽ ഫെഡറൽ ബാങ്കിെൻറ മംഗലപുരം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 20360100048259. മൊബൈൽനമ്പർ: 7592953761.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.